Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

തിരുവനന്തപുരം : കേരളത്തിൽ സുസ്ഥിരമായ ഫുട്ബോൾ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ 2023 ഏപ്രിൽ 5ന് ആരംഭിച്ച സൂപ്പർ ലീഗ് കേരള (Super League Kerala) വിജയകരമായി രണ്ട് സീസണുകൾ പൂർത്തീകരിച്ചു കഴിഞ്ഞു.
കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയതിനൊപ്പം സംസ്ഥാനത്തുടനീളം കാൽപ്പന്തിനോടുള്ള സ്നേഹവും അഭിനിവേശവും വളർത്താൻ സൂപ്പർ ലീഗ് കേരളയ്ക്ക് കഴിഞ്ഞു.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ സൂപ്പർലീഗ് കേരളയും പങ്കാളികളായ ടീമുകളും സംയുക്തമായി ഏകദേശം 150 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്. 2035 ആകുമ്പോഴേക്കും കേരളത്തിൻ്റെ കായികമേഖലയിൽ 1000 കോടി രൂപയോളം നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം അവസരങ്ങളെ പ്രൊഫഷണലായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതിനൊപ്പം കേരളത്തിൻ്റെ ഫുട്ബോൾ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ദീർഘകാല തന്ത്രപരമായ പദ്ധതികളുമായി കേരള ഫുട്ബോൾ മിഷൻ 2035ന് (KERALA FOOTBALL MISSION 2035) തുടക്കമിടുകയാണ്. സംസ്ഥാന ഗവൺമെന്റിനൊപ്പം കേരളത്തിലെ കായിക സ്ഥാപനങ്ങൾ, സ്വകാര്യ പങ്കാളികൾ, പൗരന്മാർ എന്നിവരെല്ലാം ഈ കൂട്ടായ്മയ്ക്കൊപ്പം തോളോട് തോൾ ചേരും. കേരള ഫുട്ബോൾ മിഷൻ 2035 കേവലം ഒരു കാഴ്ചപ്പാട് മാത്രമല്ല, ഭാവി തലമുറയ്ക്കുള്ള ഒരു വാഗ്ദാനമായിട്ടാണ് ആരംഭിക്കുന്നത്. കേരള ഫുട്ബോൾ മിഷൻ 2035ൻ്റെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ 27 ജനുവരി വൈകിട്ട് 5.30ന് നിർവഹിക്കും. ബഹു. കായികവകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും.
മാധ്യമ അവാർഡ് വിതരണവും ഫാൻ ക്ളബ്, ഓൺലൈൻ മത്സരങ്ങൾക്കുള്ള പുരസ്കാര വിതരണവും സ്പോൺസർമാരെ ആദരിക്കൽ തുടങ്ങിയവയും ഇതോടൊപ്പം നടക്കും. കായികമേഖലയുമായി ബന്ധപ്പെട്ട പ്രമുഖർ, കായിക താരങ്ങൾ, ഫുട്ബോൾ ടീമുകൾ, കായിക വാണിജ്യ മേഖലയിലെ പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഓരോ വർഷവും കേരളത്തിൻ്റെ കായിക മേഖലയിൽ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും വിലയിരുത്തുന്നതിനൊപ്പം തികച്ചും പ്രൊഫഷണലായ, ആഗോളതലത്തിൽ പ്രസക്തമായ ഒരു ഫുട്ബോൾ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്ന ശക്തമായ സന്ദേശം നൽകാൻ കേരള ഫുട്ബോൾ മിഷൻ 2035ന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ കായിക ഭൂപടത്തിൽ കേരളം പുതിയ വഴികാട്ടിയാകുകയാണ്.

Back To Top