അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്’ ; വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി വി.വി.പ്രകാശൻ്റെ മകള്‍ നന്ദന
യുഡിഎഫ് മറന്നാലും കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിനെ നിലമ്പൂരിന് മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിൻ്റെ മകളെഴുതിയ എഫ്ബി കുറിപ്പ് രാഷ്ട്രീയ മേഖലകളിൽ കത്തി പടരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് നിലമ്പൂരുകാരുടെ മനസിലെരിയുന്ന കനലിനെ കുറിച്ച് കഴിഞ്ഞ തവണ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശിൻ്റെ മകള്‍ നന്ദന പ്രകാശ്. കുറിച്ചത്. അച്ഛൻ്റെ ഓര്‍മ്മകള്‍ക് മരണമില്ല ..! ജീവിച്ചു മരിച്ച അച്ചനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എൻ്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അഛ്ചൻ്റെ പച്ച […]
ഗോത്രവർഗ്ഗക്കാർ വോട്ട് രേഖപെടുത്തുന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വനത്തിലുള്ളിലെ വാണിയമ്പുഴ ഇരുട്ടുകുത്തി പോളിംഗ് ബൂത്തിൽ ഗോത്രവർഗക്കാർ വോട്ടു രേഖപ്പെടുത്തുന്നു.
റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്നും മുഴ നീക്കം ചെയ്ത് ബേബി മെമ്മോറിയല്‍
കോഴിക്കോട്: റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്ന് വിജയകരമായി മുഴ നീക്കംചെയ്ത് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍. ഗള്‍ഫില്‍ നിന്ന് തിരികെ എത്തിയ ശേഷം മാസങ്ങളോളം ക്ഷീണം, ഭാരം കുറയല്‍, അനീമിയ തുടങ്ങിയ ലക്ഷണങ്ങളോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ 41 വയസ്സുകാരനെയാണ് റോബോട്ടിക്ക് സഹായത്തോടെയുള്ള ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധകളില്‍ ഇരു വൃക്കകള്‍ക്കും കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. 2.5 കിലോഗ്രാം ഭാരമുള്ള വലിയ വളര്‍ച്ച കണ്ടെത്തിയതിനാല്‍ ഇടത് വൃക്ക പൂര്‍ണ്ണമായും നീക്കേണ്ടി […]
നിലമ്പുർ ഒരുക്കങ്ങൾ പൂർത്തിയായി : ഉപാതിരഞ്ഞെടുപ്പ് നാളെ
നിലമ്പൂരില്‍ നാളെ (ജൂണ്‍ 19) ന് നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി. നാളെ പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായി. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് […]
പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ ഡെനാലി പർവ്വതത്തിൽ കുടുങ്ങി; സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ്
പത്തനംതിട്ട: മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ അമേരിക്കയിലെ ഡെനാലി പർവ്വതത്തിൽ കുടുങ്ങി. നോർത്ത് അമേരിക്കയിലെ ഡെനാലി പർവ്വതത്തിലാണ് ഷെയ്ഖ് ഹസൻ ഖാൻ കുടുങ്ങിയിരിക്കുന്നത്. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഹസൻ പലരെയും ബന്ധപ്പെടുന്നുണ്ട്.ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്നാണ് ഡെനാലിയുടെ ക്യാമ്പ് 5-ല്‍ കുടുങ്ങിയത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂവെന്നാണ് ഷെയ്ക്കിൻ്റെ സന്ദേശം. എവറസ്റ്റ് ഉള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പര്‍വതങ്ങള്‍ കയറി അനുഭവസമ്പത്തുള്ള ആളാണ് ഷെയ്ക് ഹസന്‍ ഖാന്‍. സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്‌ഖ് ഹസൻ ഖാൻ. നോർത്ത് […]
സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന കൂട്ട സ്ഥലം മാറ്റ നടപടി പിൻവലിക്കണം ; കെജിഎംസിടിഎ
കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ തകിടം മറിക്കരുതെന്നും, രോഗികളുടെ ജീവൻ വച്ചു പന്താടരുതെന്നും സംഘടന തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെ തകർക്കുന്ന തരത്തിൽ ജോലി ക്രമീകരണ വ്യവസ്ഥ എന്ന പേരിലുള്ള കൂട്ട സ്ഥലംമാറ്റ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎ ആവശ്യപ്പെട്ടു.വയനാടും, കാസർഗോഡും പുതുതായി ആരംഭിക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകളിൽ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ തസ്തികകളും ഒരുക്കിയതിന് ശേഷം മാത്രമേ ആരംഭിക്കാവൂ എന്ന് കെജിഎംസിടിഎ സർക്കാരിനോട് നേരത്തേയും […]
കെൽപാം – സിഐടിയു യൂണിയൻ പിരിച്ചുവിട്ടു തൊഴിലാളികൾ കൂട്ടത്തോടെ ഐഎൻ ടിയുസിയിൽ ചേർന്നു.
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽപാമിൽ നടന്ന വൻഅഴിമതികൾ വാർത്തയായതിനെന്നുടർന്ന് ചെയർമാനെയും അഴിമതി സംബന്ധമായ റിപ്പോർട്ടുനൽകിയ മാനേജിംഗ് ഡയറക്ടറേയും നീക്കം ചെയ്ത സർക്കാർ, അഴിമതിയിൽ പങ്കുള്ളവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് സ്ഥാപനത്തിലെ ഏക ട്രേഡ് യൂണിയനായിരുന്ന സിഐടിയു പിരിച്ചുവിട്ട് സംഘടനയുടെ ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവർഐ എൻ ടി യു സി യിൽ ചേരാൻ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിൽകണ്ട് തൊഴിലാളി പ്രതിനിധികൾനിലവിലെ സിഐടിയു യൂണിയൻ പിരിച്ചുവിട്ട് ഐ എൻ ടി യുസിയിൽ […]
സംസ്കൃത സർവ്വകലാശാലയിൽ പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ
. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വ്യവഹാരസംസ്കൃതത്തിലും എഡ്യൂക്കേഷനിലും സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുവാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതായി സർവ്വകലാശാല അറിയിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം ന്യായം, സംസ്കൃതം വ്യാകരണം വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഒഴിവ് താൽക്കാലികമാണ്. സംസ്കൃതം ന്യായം അല്ലെങ്കിൽ സംസ്കൃതം വ്യാകരണം വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ നേടിയ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് /എം.ഫിൽ / […]
മിൽമയുടെ പേരും ഡിസൈനും ദുരുപയോഗം ചെയ്തു; സ്വകാര്യ സ്ഥാപനത്തിന് 1 കോടി പിഴയിട്ട് കൊമേഴ്സ്യൽ കോടതി
മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യതയുള്ള ഉത്പന്നങ്ങളുടെ വിപണനത്തിൽ ഏർപ്പെട്ട സ്വകാര്യ ഡെയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് മിൽന എന്ന സ്ഥാപനത്തിന് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്.മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാൽ ഉൽപന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും സ്ഥാപനത്തെ കോടതി വിലക്കി. ഒരു […]
ഹൈവേ യാത്രികർക്കായി നിതിൻ ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം; 3000 രൂപക്ക് വാർഷിക ഫാസ്‍ടാഗ്
ഹൈവേയിൽ ടോളിന് പകരം പാസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. ഹൈവേ യാത്രയില്‍ വാര്‍ഷിക പാസ് ഏർപ്പെടുത്താനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ നീക്കം. 3,000 രൂപയുടെ വാര്‍ഷിക ഫാസ്റ്റ് ടാഗ് പാസ് നല്‍കും. പദ്ധതി ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരും.കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ആക്ടിവേഷന്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 200 യാത്ര എന്നതാണ് പാസ് കാലാവധി. കാര്‍, ജീപ്പ്, വാന്‍ എന്നീ സ്വകാര്യ വാഹനങ്ങള്‍ക്കും പാസ് നല്‍കും. ഇതിൽ ഏതാണ് […]
