Flash Story
ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി

വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽപാമിൽ നടന്ന വൻഅഴിമതികൾ വാർത്തയായതിനെന്നുടർന്ന് ചെയർമാനെയും അഴിമതി സംബന്ധമായ റിപ്പോർട്ടുനൽകിയ മാനേജിംഗ് ഡയറക്ടറേയും നീക്കം ചെയ്ത സർക്കാർ, അഴിമതിയിൽ പങ്കുള്ളവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് സ്ഥാപനത്തിലെ ഏക ട്രേഡ് യൂണിയനായിരുന്ന സിഐടിയു പിരിച്ചുവിട്ട് സംഘടനയുടെ ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവർ
ഐ എൻ ടി യു സി യിൽ ചേരാൻ തീരുമാനിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിൽകണ്ട് തൊഴിലാളി പ്രതിനിധികൾ
നിലവിലെ സിഐടിയു യൂണിയൻ പിരിച്ചുവിട്ട് ഐ എൻ ടി യുസിയിൽ ചേരാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിച്ചു.

കോടികളുടെ അഴിമതി സ്ഥാപനത്തിൽ നടന്നിട്ടും കുറ്റക്കാരെ കണ്ടെത്താൻ നടപടിയില്ല. 1993 നു ശേഷം ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചു. തൊഴിലാളികൾക്ക് മിനിമം കൂലി പോലും നല്കുന്നില്ലെന്നും പാലക്കാട്ടെ ഫാക്ടറി യൂണിറ്റ് അടച്ചുപൂട്ടലിൻ്റെ വക്കിലാണെന്നും ഒരു വികസന പദ്ധതിയും ആവിഷരിക്കാതെ സ്ഥാപനത്തെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നതിലും പ്രതിഷേധിച്ചാണ് കൂട്ടരാജി നല്കി
തൊഴിലാളികൾ ഐഎൻടിയുസിയിൽ ചേരുന്നതെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് വി. ആർ. പ്രതാപൻ പറഞ്ഞു.

ഐഎൻടിയുസിയിൽ ചേർന്ന തൊഴിലാളികളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ത്രിവർണ്ണ ഷാളണിയിച്ച് സ്വീകരിച്ചു.

ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ്
വി. ആർ. പ്രതാപൻ, സിഐറ്റിയു യൂണിയൻ മുൻ ജനറൽ സെക്രട്ടറി ക്രിസ്റ്റൻസൺ, ഡി. എൻ. സുനിൽകുമാർ,
ശരത്. എസ്.വി, വിവേക് . എസ്സ് ,
ദീപു ശിവ , പ്രമീള. എ എസ്സ് ,
രമണി. ഒ, കൊറ്റാമം ശോഭന ദാസ് തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം. അടിക്കുറിപ്പ്:

സിഐടിയു യൂണിയൻ പിരിച്ചുവിട്ട് ഐഎൻടിയുസി യിൽ ചേർന്ന കെൽ പാമിലെ തൊഴിലാളികളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഖദർ ഷാണിയിച്ച് സ്വീകരിക്കുന്നു .ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് വി.ആർ. പ്രതാപൻ , ക്രിസ്റ്റൺസൻ തുടങ്ങിയവർ
സമീപം.

Back To Top
onwin