Flash Story
തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്
സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു
ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ ആക്രമണം നടത്തി അമേരിക്ക
കലാ കായിക വിനോദങ്ങള്‍ കുട്ടികളെ സ്ക്രീന്‍ ടൈമില്‍ നിന്ന് മോചിപ്പിക്കും: റവാഡ ആസാദ് ചന്ദ്ര ശേഖര്‍
കോൺഗ്രസിൽ അഴിച്ചുപണി അനിവാര്യം’; KPCC അധ്യക്ഷ സ്ഥാനത്തേക്ക് എന്നെയും പരിഗണിക്കണം; AICC നേതൃത്വത്തിന് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ

കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി ക‍ർണാടക ഹൈക്കോടതി

ബെംഗളൂരു: കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി ക‍ർണാടക ഹൈക്കോടതി. കമൽ ഹാസൻ നടത്തിയ പരാമർശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് തമിഴിൽ നിന്നാണ് കന്നഡയുടെ ഉൽപത്തി എന്ന പരാമർശം കമൽഹാസൻ നടത്തിയതെന്നും എന്നും ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. ക്ഷമാപണം കൊണ്ട് പരിഹിരിക്കേണ്ട വിഷയം കോടതിയിൽ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കമൽ ഹാസൻ മാപ്പ് പറയണമായിരുന്നെന്നും കർണാടക ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ജലം,ഭൂമി,ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്, അതിനാൽ ഒരാൾക്കും ഇത്തരം വികാരങ്ങളെ […]

കോവിഡ് പരിശോധന നിർബന്ധമാക്കുന്നു

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പനി ബാധിച്ചവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്. പനി ഉൾപ്പെടെയുള്ള കോവിഡ് ലക്ഷണങ്ങളുള്ളവർ ആൻ്റിജൻ ടെസ്റ്റ് ചെയ്യണം. ആൻ്റിജൻ ഫലം നെഗറ്റീവാണെങ്കിൽ പോലും ആർടി-പിസിആർ ടെസ്റ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡുകളിൽ പ്രവേശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ കേരളത്തിൽ 1435 കോവിഡ് രോഗികളാണുള്ളത്. എട്ട് കോവിഡ് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

ധ്യാൻ ശ്രീനിവാസൻ നായകനായ “തഗ്ഗ് CR 143/24” ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു.

പ്ലാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലുഎസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് 143/24എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു. ദുരൂഹ സാഹചര്യത്തിലുളള ഏതു മരണവും പൊലീസിൻ്റെ മുന്നിൽ സംശയത്തിൻ്റെ നിഴലിൽത്തന്നെയായിരിക്കും.പ്രത്യേകിച്ചും കൊലപാതകങ്ങൾ..” ഒരു മരണംപൊലീസ്സിനു മുന്നിലെത്തിയാൽ അവരുടെ പ്രഥമ ദൃഷ്ടിയിൽ ത്തന്നെ ഇതു സ്വഭാവിക മരണമാണന്നോ അല്ലങ്കിൽ ഒരു കൊലപാതകമാണോയെന്നൊക്കെ അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. സമീപകാലത്ത് ഒരു നഗരത്തെനടുക്കിയ സമ്പന്നരായ ദമ്പതികളുടെ മരണം തന്നെ […]

പഞ്ചാബ് കിംഗ്സ് -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം ഇന്ന് രാത്രി 7.30 ന്

ഐപിഎൽ പതിനെട്ടാം സീസണിലെ അവസാന പോര് ഇന്ന്. ഫൈനൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം ഇന്ന് രാത്രി 7:30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ ഒരു കിരീടം പോലും ഇരുടീമുകൾക്കുമില്ല. അതിനാൽ ഈ സീസണിൽ കപ്പുയർത്തുന്നത് പുതിയ ടീമാകുമെന്നതാണ് പ്രത്യേക. ആവേശപ്പോരാട്ടത്തോടെ ഇക്കൊല്ലത്തെ ഐപിഎൽ സീസൺ വിരാമമിടും സീസൺ അവസാനിക്കുമ്പോൾ കപ്പ് സ്വന്തമാക്കിയ ടീമുകളുടെ ലിസ്റ്റിൽ ഇനിമുതൽ പുതിയൊരു ടീം കൂടി ഇടംപിടിക്കും. നിലവിൽ പഞ്ചാബിനും ബാംഗ്ലൂരിനും ഒരു കപ്പ് പോലുമില്ല. […]

ജോൺ ബ്രിട്ടാസ് മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബിൻ വർക്കി

സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് പെന്തക്കോസ്തു സഭക്കെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. ഇന്ത്യയിലെ പ്രധാന ക്രിസ്ത‌്യൻ മത വിഭാഗവും, നിരവധി വിശ്വാസികൾ ആരാധന നടത്തുകയും ചെയ്യുന്ന സഭയാണ് പെന്തികോസ്്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത പാരമ്പര്യമുള്ള ഈ വിഭാഗത്തെ ജോൺ ബ്രിട്ടാസ് എംപി കഴിഞ്ഞ ദിവസം നടത്തിയ യൂട്യൂബ് ചർച്ചയിൽ അപമാനിച്ചത് പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് […]

തമിഴ്‌നാട്ടിൽ മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി: പ്രണയഭ്യർത്ഥന നിരസിച്ചു എന്നതാണ് കാരണം

പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ. കോയമ്പത്തൂരിലെ സ്വകാര്യ കോള ജിലെ രണ്ടാം വർഷ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഷ്വിക.മാതാപിതാക്കൾ […]

നിലമ്പൂരിൽ 12 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

പി.വി. അൻവറിന് 52 കോടിയുടെ ആസ്തി, എം. സ്വരാജിന്റെ കൈവശം 13 ലക്ഷം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾനിലമ്പൂരിൽ 12 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പി.വി. അൻവറിന് 52 കോടിയോളം രൂപയുടെ ആസ്തിയുണ്ട്, കൂടാതെ 20 കോടി രൂപയുടെ ബാധ്യതയുമുണ്ട്.സിപിഐഎം സ്ഥാനാർത്ഥിയായ എം. സ്വരാജിന് 13 ലക്ഷം രൂപ കൈവശമുണ്ട്.അദ്ദേഹത്തിന് 9 ലക്ഷം രൂപയുടെ ബാധ്യതയും, ക്രിമിനൽ കേസുകളും നിലവിലുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയും, 72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്..അദ്ദേഹത്തിന് എതിരായും […]

2000 ത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഏകദേശം രണ്ടായിരത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ മടക്കിയയച്ചതായി കേന്ദ്രസർക്കാർ. രാജ്യത്തെമ്പാടും നടത്തിവന്ന തിരച്ചിലുകൾക്കും പരിശോധനകൾക്കും ശേഷമാണ് ഇത്രയും കുടിയേറ്റക്കാരെ കണ്ടെത്തി, മടക്കിയയച്ചതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ത്രിപുര, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലെത്തിച്ചാണ് ഇവരെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുന്നത്. ഇതിന് പുറമെ തിരിച്ചുപോകാൻ സ്വയം സന്നദ്ധരായി എത്തുന്നവരുമുണ്ട്. പൊലീസും മറ്റും കണ്ടെത്തി തിരികെ അയക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും […]

എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി.സുനീർ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു. എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ വാഹന പര്യടനം തുടരുകയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എം സ്വരാജ് എത്തിയത്. ഇന്നത്തെ വാഹന പര്യടനം രാവിലെ 8ന് നിലമ്പൂർ കോവിലകത്തുമുറിയിൽ […]

റഷ്യൻ വ്യോമതാവളങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് യുക്രെയ്ൻ; 40 യുദ്ധവിമാനങ്ങൾ തകർത്തതായി റിപ്പോർട്ട്

മോസ്‌കോ: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ച് യുക്രെയ്ന്‍. ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്ബിന്‌റെ ഭാഗമായി റഷ്യയുടെ 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രെയ്ന്‍ അവകാശപ്പെട്ടതായാണ് റിപ്പോർട്ട്. ട്രക്കുകളില്‍ നിന്ന് ഡ്രോണുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തിട്ടതെന്നും റിപ്പോർട്ടുണ്ട്. ഒരേ സമയം റഷ്യയുടെ അഞ്ച് കേന്ദ്രങ്ങളിലാണ് യുക്രെയ്ന്‍ ആക്രമണം നടത്തിയത്. സൈബീരിയയിലെ സൈനികതാവളത്തിന് നേരെയും യുക്രൈയ്ന്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഒലെന്യ, ബെലായ വ്യോമതാവളത്തിന് സമീപം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്ക് നേരെ യുക്രെയ്ന്‍ നടത്തിയിട്ടുള്ളതില്‍വെച്ച് […]

Back To Top
onwin