
തിരുവനന്തപുരം: ഭാരത് മാതാവിൻ്റെ ചിത്രത്തെ ചൊല്ലി വിവാദം. തുടർന്ന് രാജ് ഭവനിലെ പരിപാടി കൃഷി മന്ത്രി പി പ്രസാദ് ഉപേക്ഷിച്ചു. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്നാണ് കൃഷി മന്ത്രി പരിസ്ഥിതി ദിന പരിപാടി ഉപേക്ഷിച്ചത്. പരിപാടി പിന്നീട് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വച്ച് കൃഷി മന്ത്രി മുൻകൈ എടുത്ത് നടത്തി.
ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്ന ഒന്നായിരുന്നു രാജ്ഭവനിലെ വേദിയിലുണ്ടായിരുന്നത്. നേരത്തെ ഗുരുമൂർത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള വേദിയിലാണ്. മെയിൻ ഹാളിലെ വേദിയിലാണ് ഭാരത് മാതാവിൻ്റെ ചിത്രം വച്ചിരുന്നത്. ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വേദി സന്ദർശിക്കാൻ എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇത് കാരണം കാബിനറ്റ് 11 മണിയിലേക്ക് മാറ്റിയിരുന്നു. രാവിലെ കൃഷി വകുപ്പിൽ നിന്ന് പരിപാടി റദ്ദാക്കികൊണ്ടുള്ള വിവരം രാജ്ഭവനെ അറിയിക്കുകയായിരുന്നു. പരിപാടി ദർബാർ ഹാളിലേക്ക് മാറ്റുകയും ചെയ്തു.
സാധാരണഗതിയില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രമല്ല അവിടെ ഉണ്ടായിരുന്നത്. ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രമാണ് ഗവര്‍ണറുടെ ഓഫീസ് തന്നെ അയച്ചുതന്നത്. ഭരണഘടനാപരമായി ശരിയായ കാര്യമല്ല അതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
ഭാരതാംബയുടെ ചിത്രം മാറ്റാന്‍ ബുദ്ധിമുട്ടാണെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഭരണഘടനാവിരുദ്ധമായ കാര്യമാണിത്. എല്ലാവരെയും ഒരുപോലെ കാണണമെന്ന് പറയുന്നിടത്ത് മത, രാഷ്ട്രീയ ചിഹ്നനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റേണ്ടയാളാണ് ഗവര്‍ണര്‍.
രാജ്ഭവനിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പ്രഭാഷണം നടത്തിയതിനെതിനെയും അദ്ദേഹം വിമർശിച്ചു.