Flash Story
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ
  വീടിനുള്ളിലെ എയർ കണ്ടിഷനകത്ത് 5 ഓളം പാമ്പുകൾ
ജി സുധാകരൻ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, തീരുമാനമറിയിച്ചത് ഫെയ്സ് ബുക്ക് കുറിപ്പ് വഴി
ശ്രീലങ്കൻതീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയത് അന്തർവാഹിനി ആക്രമണത്തിൽ;100 ലേറെ നാവികരെ കാണാനില്ല
ഇറാന്‍റെ പരമോന്നത നേതാവായി ഖമനയിയുടെ മകന്‍; മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്
ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാറിന് ജാമ്യം
ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു
ഇറാൻ യുദ്ധത്തിനിടയിൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി തുടങ്ങി
പേരാവൂർ പിടിക്കാൻ ശൈലജ; മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം

ചെന്നൈ: പൊള്ളാച്ചി ലൈംഗികാതിക്രമ കേസില്‍ ഒമ്പത് പ്രതികളും കുറ്റക്കാർ എന്ന് കൊയമ്പത്തൂർ കോടതി കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ശിക്ഷാവിധി. 2016 നും 2019 നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ് കോയമ്പത്തൂരിലെ മഹിളാ കോടതി വിധി പറയുന്നത്.

കേസിൽ ഒമ്പത് പ്രതികളാണുള്ളത്. ഡോക്ട‍ർമാ‍ർ, കോളേജ് അധ്യാപകർ, വിദ്യാ‍ർത്ഥികൾ തുടങ്ങി നിരവധി യുവതികളെയാണ് പ്രതികൾ ചൂഷണം ചെയ്തത്. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട 19 കാരിയായ കോളേജ് വിദ്യാ‍ർത്ഥിനി അതിക്രമത്തെ കുറിച്ച് വീട്ടുകാരോട് പറ‌ഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളുടെ ലാപ്ടോപ്പിൽ നിരവധി യുവതികളുടെ നഗ്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മിക്കവരും പരാതി നൽകാൻ വിസമ്മതിക്കുകയായിരുന്നു.

Back To Top