Flash Story
പ്രൊഫസർ എം കെ സാനുവിന് ആദരാജ്ഞലികൾ
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.

    
തിരുവനന്തപുരം:  പഹൽഗാം ഭീകരാക്രമണത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ജമ്മുകശ്മീരിലെ തീവ്രവാദി ആക്രമണത്തിൽ 28 നിരപരാധികളാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി എന്ന് ഡി രാജ ചോദിച്ചു. തിരുവനന്തപുരത്ത് സിപിഐ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു പ്രതികരണം.

ജമ്മു-കശ്മീരിന് ഭരണഘടനാപരമായി ലഭിച്ചിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞത് മോദി സർക്കാരാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിൽ ആർഎസ്എസിന് ഒരു പങ്കുമില്ലെന്നും ഡി രാജ പറഞ്ഞു. രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകുമ്പോൾ ജനങ്ങളെ വിഭജിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ബിജെപി അധികാരത്തിൽ വന്നപ്പോൾ ആർട്ടിക്കിൾ 370 എടുത്തുമാറ്റി. മോദിയും അമിത് ഷായും ഭരണഘടന എങ്ങനെ വായിക്കണം എന്ന് പഠിക്കണം. അവർ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റി. അവിടുത്തെ ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭയ്ക്കും സർക്കാരിനും അധികാരം നൽകാൻ ബിജെപി സർക്കാർ തയ്യാറല്ലെന്നും സിപിഐ ജനറൽ സെക്രട്ടറി പറഞ്ഞു. ഇപ്പോൾ ജമ്മുകശ്മീരിലെ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ പാർലമെൻ്റിൽ ഇല്ലാത്ത അവസ്ഥയാണ്. ജമ്മുകശ്മീരിലെ ജനങ്ങളുമായി സംവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും രാജ പറഞ്ഞു.
എക്കാലവും കമ്മ്യൂണിസ്റ്റ് പാർട്ടി കശ്മീർ ജനതയ്ക്കൊപ്പമാണ് നിലകൊണ്ടത്. രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള ഐക്യത്തെ സംരക്ഷിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു. മത ധ്രുവീകരണം നടത്തി ഭരിക്കുക എന്ന അജണ്ടയാണ് ബിജെപിയുടേതെന്നും ഡി രാജ വിമർശിച്ചു. തിരുവനന്തപുരത്ത് സിപിഐ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് ഡി രാജ ബിജെപിക്ക് എതിരെ വിമർശനം ഉന്നയിച്ചത്.

Back To Top