Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

തിരുവനന്തപുരം: ജമ്മുകശ്‌മീരിലെ  ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐ. സുരക്ഷാ വീഴ്ചയും ഇൻ്റലിജൻ്റ്സ് വീഴ്ചയും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഈ ഭീകരാക്രമണം ഇന്ത്യയും മറ്റ് അയൽ രാജ്യങ്ങളും തമ്മിലെ അതിർത്തിയിലെ സംഘർഷാവസ്ഥ വർധിപ്പിക്കാൻ കാരണമാകരുതെന്നും സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.

ഭീകരാക്രമണം എങ്ങനെ ഉണ്ടായി എന്നത് ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും വിശദീകരിക്കണം. ഒരിക്കലും ഒരിടത്തും ഉണ്ടാകാൻ പാടില്ലാത്തതാണിതെന്നും. കശ്മീരിലെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും നിലനിർത്തുക എന്നത് ഏറ്റവും പ്രധാനമാണ്. ഭീകരാക്രമണത്തെ മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്നതിന് വേണ്ടി ആർഎസ്എസ് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവും കൗൺസിലും മൂന്നു ദിവസങ്ങളിലായി ചേർന്നു. 25-ാം പാർട്ടി കോൺഗ്രസ് ചണ്ഡീഗഡിൽ സെപ്റ്റംബറിൽ നടക്കും. ബിഹാറിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അടുത്തവർഷം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇടതുപക്ഷം വീണ്ടും കേരളത്തിൽ അധികാരത്തിൽ വരണമെന്നും ഡി രാജ കൂട്ടിച്ചേർത്തു.

Back To Top