
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷമാകുന്നു. ആറ് പുതിയ രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 77 ഭാരവാഹികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ജംബോ കമ്മിറ്റി ആയിട്ടും പല വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം കിട്ടിയിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട പലരും പൂറത്തായി. ഗ്രൂപ്പു താല്‍പര്യം മാത്രമാണ് പുനസംഘടനയിലുണ്ടായത്.ഏറെ നാളത്തെ തർക്കങ്ങൾക്കൊടുവിൽ എഐസിസി പ്രഖ്യാപിച്ച കെപിസിസി ജംബോ പുനസംഘടന നടന്നത്.
കാര്യശേഷിയുള്ള യുവാക്കളെ അടക്കം അവഗണിച്ചുവെന്നാണ് പ്രധാന ആരോപണം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഗ്രൂപ്പിനാണ് പുനസംഘടന പട്ടിക അനുകൂലമായെന്നും നേതാക്കൾക്ക് വിമര്‍ശനമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ ഗ്രുപ്പ് സ്വാധീനം വര്‍ധിപ്പിക്കാനുള്ള വേണുഗോപാലിന്റെ തന്ത്രത്തിന്റെ ഭഗമാണ് പുനസംഘടനയില്‍ കണ്ടത്. യൂത്ത് കോണ്‍ഗ്രസിലും വേണുഗോപാലിന്റെ താല്‍പര്യമാണ് കാണുവാന്‍ കഴിഞ്ഞത് .
മുതിർന്ന നേതാക്കളായ കെ സുധാകരൻ, കെ മുരളീധരൻ എന്നിവർ അതൃപ്പ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ നേതാക്കളെ നേരിൽ കണ്ട് അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കെപിസിസി. പുനസംഘടനയിൽ ദളിത് വിഭാഗങ്ങളെ അവഗണിച്ചുവെന്നും അരോപണം ഉയര്‍ന്നു വരുന്നുണ്ട്.പുതിയ 6 രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ഉൾപ്പെടെ 77 ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്. ഇതിൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളിൽ ഈഴവ വിഭാഗത്തിൽ നിന്ന് ഒരാളെപ്പോലും പരിഗണിച്ചിട്ടില്ല. പട്ടികയിൽ പരിഗണിക്കാതത്തിനെ തുടർന്ന് ചാണ്ടി ഉമ്മനും, ഷമാ മുഹമ്മദും അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം കെപിസിസി സംഘടിപ്പിച്ച മേഖല ജാഥയിൽ നിന്ന് ചാണ്ടി ഉമ്മൻ വീട്ടുനിന്നു.അതേസമയം ശശി തരൂരിനെ മുൻനിർത്തി എതിര്‍പ്പുള്ള വിഭാഗങ്ങളെ സംഘടിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. എം കെ രാഘവൻ എംപിയാണ് തരുർ പക്ഷത്തെ നയിക്കുന്നത്.മുന്‍പ് ഉമ്മന്‍ചാണ്ടി ഉള്ളപ്പോള്‍ തന്നെ എ ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തേക്ക് തരൂരിനെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. പിന്നീട് അതു ഫലവത്തായില്ല.
13 വൈസ് പ്രസിഡൻ്റുമാരും 58 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ പട്ടിക. സെക്രട്ടറിമാരുടെ തെരെഞ്ഞെടുപ്പിൽ അതൃപ്തി അറിയിച്ച നേതാക്കളെ പരിഗണിച്ച് പ്രതിസന്ധി പരിഹരിക്കാമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിശ്വാസ സംരക്ഷണജാഥ കെ മുരളീധരന്‍ ബഹിഷ്കരിച്ചിരിക്കുകയാണ്