Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

തിരുവനന്തപുരം: ദേശീയ മലയാള വേദി സംസ്ഥാന കമ്മിറ്റിയും ഗ്ലോബൽ ഹെൽത്ത് ആൻഡ് എജുക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ തിരുവനന്തപുരത്ത് പത്മ കഫേയിൽ മുൻ എം.പി. കെ. മുരളീധരൻ ഉദ്‌ഘാടനം ചെയ്തു.ചെയർമാൻ പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.

“ലഹരി മനുഷ്യവംശത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ശത്രുവാണ്. ലോകത്ത് നടക്കുന്ന കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പിന്നിലെ മുഖ്യകാരണം ലഹരിയാണ്. അതിനാൽ, ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിൽ ലഹരിയെ പൂർണ്ണമായി ഒഴിവാക്കണം. ലോകത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യരുടെ നന്മക്കായിരിക്കണം” എന്ന് അദ്ദേഹം പറഞ്ഞു.

ലഹരി വിരുദ്ധ പ്രഭാഷണങ്ങളിൽ കുന്നത്തൂർ ജെ.പ്രകാശ്, യൂണിവേഴ്സിറ്റി കോളേജ് അറബിക് ഡിപ്പാർട്ട്മെന്റിലെ ഡോ. നിസാമുദ്ദീൻ കെ.എം, പ്രശസ്ത കവയത്രി സിന്ധു വാസുദേവൻ, വഞ്ചിയൂർ പ്രവീൺകുമാർ, അഡ്വ ഫസീഹ റഹീം, ഷീല വിശ്വനാഥ്,കവി ജയൻ പോറ്റി, എന്നിവർ പ്രസംഗിച്ചു.

അൻപതോളം ഗായകർ പങ്കെടുത്ത സംഗീത പരിപാടി ശ്രദ്ധേയമായി. മുഴുവൻ കലാകാരന്മാരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
കാമ്പയിനിന്റെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് ദേശീയ മലയാള വേദി കാമ്പയിൻ സന്ദേശം മുൻ എംപി കെ. മുരളീധരനിൽ നിന്നും കവി സിന്ധു വാസുദേവ് സ്വീകരിച്ചു.

ലഹരിവിരുദ്ധ പ്രവർത്തകർക്കുള്ള സ്നേഹാദരവ് മുൻ എംപി കെ. മുരളീധരൻ സമർപ്പിച്ചു.
അഡ്വ. ഫസീഹാ റഹീം, വിനയ ചന്ദ്രൻ, അബൂബക്കർ പള്ളിത്തെരുവ്, എം.എസ്. ഗാലിഫ്, ദീപ കെ. നായർ (തിരുമല), വിജയൻ മാഷ് (മുരുക്കുംപുഴ), ആർ ശങ്കർ, കലാകൗമുദി ഫോട്ടോഗ്രാഫർ അശോകൻ,വിഴിഞ്ഞം ലതീഫ്, ബിജിമോൾ, ഹരി റാം, അജയ് വെള്ളരിപ്പണ, ബദറുന്നിസ, നസീറ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാൻ ചാല ചടങ്ങിന് സ്വാഗതം ആശംസിച്ചു. പനച്ചമൂട് ഷാജഹാൻ അധ്യക്ഷനായി. എം.എസ്. ഗാലിഫ് മണക്കാട് നന്ദിയും പറഞ്ഞു.

ദേശീയ മലയാള വേദിയും ഗ്ലോബൽ ഹെൽത്ത് ഓർഗനൈസേഷനും സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണം മുൻ എം.പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. വഞ്ചിയൂർ പ്രവീൺകുമാർ, ഡോ. നിസാമുദ്ദീൻ, ചാല മുജീബ്റഹ്മാൻ, പനച്ചമൂട് ഷാജഹാൻ, അഡ്വ. ഫസീഹ റഹീം, കുന്നത്തൂർ ജെ പ്രകാശ്, സിന്ധു വാസുദേവൻ തുടങ്ങിയവർ സമീപം

Back To Top