Flash Story
മയക്ക് മരുന്ന് വിപണനം : ‘കിംഗ് പിൻ’ ബിഹാർ സ്വദേശിനി സീമ സിഹ്ന തൃശ്ശൂരിൽ അറസ്റ്റിൽ
സ്കൂൾ സമയമാറ്റത്തെ സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തും
ധര്‍മസ്ഥലയിലെ കൂട്ടക്കൊല :പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍
ഷാർജയിൽ തൂങ്ങി മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മരണം പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു
ആലപ്പുഴയിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണു; കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല
തെരുവ് നായ ശല്യത്തിൽ നിന്ന് നാടിനെ മോചിപ്പിക്കണം : കേരള ഡെമോക്രാറ്റിക് പാർട്ടി
ഷാർജയിൽ അതുല്യ എന്ന മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി, കൊല്ലം സ്വദേശിനി ആണ്
എ.ഐ സഹായത്തോടെ പാക്കിസ്ഥാൻ്റെ ചരിത്രത്തിൽ ആദ്യമായി രാമായണം നാടകം കറാച്ചിയിൽ അരങ്ങേറി
റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. എം.എസ്.അജിത്

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക (33), മകള്‍ വൈഭവി (ഒന്നര) എന്നിവരെ അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക.

ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് കോട്ടയം നാല്‍ക്കവല സ്വദേശി നിധിഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. വിപഞ്ചികയുടെ ഭർത്താവ് നിധീഷും കുടുംബവുമാണ് മരണത്തിന് ഉത്തരവാദികളെന്ന് വിപഞ്ചികയുടെ മാതാവ് ശൈലജ പ്രതികരിച്ചു. പണത്തിനും സ്വർണത്തിനും വേണ്ടി ഭർതൃ കുടുംബം നിരന്തരം സമ്മർദ്ദം ചിലത്തി. ഭര്‍ത്താവിനും നിതീഷിനും കുടുംബത്തിനും എതിരെ എല്ലാ നടപടികളും ഉണ്ടാകണം. പെറ്റ തള്ളയായ താനും ഫേസ്ബുക്ക് വഴിയാണ് മകൾ അനുഭവിച്ച ദുഖങ്ങൾ കണ്ടത്.

അമ്മ വേദനിക്കുമെന്ന് വിചാരിച്ച് ഒരു വാക്ക് പോലും എന്നെ വിളിച്ച് പറഞ്ഞില്ല. നിതീഷിന്റെ പെങ്ങളോട് വിപഞ്ചിക യാചിച്ചെന്നാണ് പറയുന്നത്. എല്ലാം ഒളിച്ച് ഇത്രയും സഹിക്കുമെന്ന് അറിയില്ലായിരുന്നു. നിതീഷിനെയും കുടുംബത്തിനും നാട്ടിൽ കൊണ്ട് വന്ന് ശിക്ഷിക്കണം. ആ പൊടിക്കുഞ്ഞ് കരഞ്ഞാൽ കൈയിൽ കൊണ്ട് കൊടുത്താൽ അവിടെയെങ്ങാനും കൊണ്ട് ഇടാനാണ് പറഞ്ഞിരുന്നത്. അങ്ങനെയാണോ ഒരു അച്ഛൻ പറയേണ്ടതെന്നും ശൈലജ ചോദിച്ചു.

Back To Top