
തിരുവല്ല പുളിക്കീഴ് ബീവറേജസ് സംഭരണശാലയിൽ തീപിടിത്തം :75,000 കേസ് മദ്യം കത്തിനശിച്ചു
പത്തനംതിട്ട തിരുവല്ല പുളിക്കീഴ് ബെവ്കോ മദ്യസംഭരണ ശാലയിലെ തീപിടിത്തത്തിൽ 10 കോടിയുടെ നഷ്ടം. സർക്കാരിന്റെ ജവാൻ മദ്യം ഉൾപ്പെടെ 75,000 കെയ്സ് മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.
15 വെബ്കോ ഔട്ട്ലെറ്റുകളിലേക്കുള്ള മദ്യമാണ് പുളിക്കീഴ് ബെവ്കോ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നാണ് എക്സൈസ് വിശദമാക്കുന്നത്. തൊട്ടടുത്ത ജവാൻ മദ്യ നിർമാണശാലയിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് രാത്രി വൈകി തീ നിയന്ത്രണ വിധേയമാക്കിയത്
കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. സംഭരണശാലയുടെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇവിടെനിന്നും തീ പടർന്നതാവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് നിർമിച്ച കെട്ടിടം പൂർണമായും കത്തിയമർന്നു. തീ പടരുന്നത് കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപെട്ടു. തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി.45,000 കേസ് മദ്യമാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്.
അഞ്ച് മുതൽ പത്ത് കോടി വരെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കെട്ടിടത്തിനും സ്റ്റോക്കിനും ഇൻഷുറൻസ് ഉണ്ടെന്നും ഉടൻ ക്ലെയിം ചെയ്യാനാവുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു. തീപിടിത്തത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബെവ്കോ തലത്തിലും അന്വേഷണം നടത്തും.