Flash Story
പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കൂ…വരുന്നു സർക്കാരിൻ്റെ വാട്ടർ എടിഎം
സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടു : നാളെ ബസുടമകൾ പണിമുടക്കുന്നു
സർക്കാർ വൃദ്ധസദനത്തിൽ നിന്ന് പുതിയ ജീവിത പാതയിലേക്ക്
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു
പത്തനംതിട്ട കോന്നിയിൽ പാറമട അപകടത്തിൽ ഒരാൾ മരിച്ചു :
ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി
ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94) അന്തരിച്ചു
കണ്ണൂരിൽ സി.പി.സന്തോഷ് കുമാറും വയനാട്ടിൽ ഇ.ജെ.ബാബുവും സിപിഐ ജില്ലാ സെക്രട്ടറിമാർ
നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും

കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോ​ഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവരേയും നാട്ടുകാർ തടഞ്ഞു. ഇതോടെ വില്ലേജ് ഓഫീസറും ഉദ്യോ​ഗസ്ഥരും സ്ഥലത്ത് നിന്ന് പിൻവാങ്ങിയിരിക്കുകയാണ്.

പുനരധിവാസത്തിലെ പിഴ, സുരക്ഷിത സ്ഥാനങ്ങളെ കുറിച്ച് തർക്കം ഇവയാണ് നാട്ടുകാർ പറയുന്ന വിഷയങ്ങൾ. തൊഴിൽ നഷ്ടപ്പെട്ടവർക്ക് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. കനത്തമഴയാണ് പെയ്തതെന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ഇക്കരയെത്തിയ തൊഴിലാളികളും പറഞ്ഞു.

മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടെന്ന് നാട്ടുകാരാണ് പറഞ്ഞത്. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറഞ്ഞത്. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് ഇതിൻ്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധിച്ചത്. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. നിലവിൽ ചൂരൽമരയിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് പണിത ബെയ്‌ലി പാലത്തിന്റെ തൊട്ടുതാഴെ കൂടിയാണ് പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നത്. പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുണ്ടക്കൈ- അട്ടമല റോഡ് മുങ്ങി. പ്രദേശത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ വൈകീട്ട് മുതല്‍ പ്രദേശത്ത് കനത്തമഴയാണ് ലഭിക്കുന്നത്. പ്രദേശത്ത് 100 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മഴ കനത്തോടെയാണ് പുന്നപ്പുഴയില്‍ ഒഴുക്ക് ശക്തമായത്. പുഴ കുത്തിയൊലിച്ച് ഒഴുകുന്നത് മലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത് കൊണ്ടാണോ എന്ന സംശയത്തില്‍ റവന്യൂ അധികൃതര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ മണ്ണിടിച്ചില്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Back To Top