Flash Story
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു

ഹിന്ദി അധ്യാപക് മഞ്ച് (HAM) 24-09-2025

കേരളത്തിലെപൊതുവിദ്യാലയങ്ങളിൽ UP, HS, HSS വിഭാഗങ്ങളി ലായിജോലി ചെയ്യുന്ന ഹിന്ദി അധ്യാപകരുടെ ഏക സംഘടിത പ്രസ്ഥാനമായഹിന്ദി അധ്യാപക് മഞ്ച് (HAM) 2025 സെപ്റ്റംബർ 27 ന് വിവിധ ആവ ശ്യങ്ങൾഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ്മാർച്ച് സംഘടിപ്പിക്കുന്നു

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 2000 ത്തോളം ഹിന്ദി അധ്യാ പകർ പ്രസ്തുത മാർച്ചിൽ പങ്കെടുക്കു ന്നു. പാളയം രക്തസാക്ഷി മണ്ഡപത്തി ൽ നിന്നും രാവിലെ 9:45 മണിക്ക് ആരംഭിക്കുന്ന മാർച്ച് കൃത്യം 11 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ അവസാനിക്കുന്നു. സംസ്ഥാന പ്രസിഡന്റ് വി.ജോസ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ, സംസ്ഥാന ട്രഷറർ വിനോദ് കുരുവമ്പലം വർക്കിംഗ് പ്രസിഡന്റുമാരായ അബിലാഷ്, അബ്ദുൾ അസീസ്, ആക്റ്റിംഗ് സെക്രട്ടറി ഷൈനി തുടങ്ങിയ സംസ്ഥാന നേതാക്കൾ മാർച്ചിനെ അഭിസം ബോധന ചെയ്തു സംസാരിക്കും

ഹിന്ദി അധ്യാപക് മഞ്ച് (HAM) മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ…
1.ഹിന്ദി ഭാഷാപഠനം ഒന്നാം ക്ലാസ് മുതൽ ആരംഭിക്കുക.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ മറ്റെല്ലാ ഭാഷകളും ഒന്നാം ക്ലാസിൽ ആരംഭിക്കുമ്പോൾ ഹിന്ദി ഭാഷാ പഠനം ആരംഭിക്കുന്നത് അഞ്ചാം ക്ലാസിലാണ്. അഞ്ചാം ക്ലാസിൽ വെറും രണ്ട് പിരീഡ് മാത്രമാണ് ഉള്ളത്. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഹിന്ദി ഭാഷയിലും നേടാൻ ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം ആരംഭിക്കണം.
2.ഹിന്ദി ഭാഷാ പഠനത്തിന് കൂടുതൽ പീരീഡുകൾ അനുവദിക്കുക.
നിലവിൽ ഹിന്ദി ഭാഷാ പഠനം ആരംഭിക്കുന്ന അഞ്ചാം ക്ലാസിൽ രണ്ട് പീരീഡും 6,7,8,9,10 ക്ലാസുകളിൽ മൂന്നു പീരീഡുമാണുള്ളത്. ആയത് മറ്റു ഭാഷകൾക്കുള്ളതുപോലെ അഞ്ച് പീരീഡ് ആക്കി മാറ്റണം.

3.അഞ്ചാം ക്ലാസ് വരെയുള്ള LP സ്കൂളുകളിൽ ഹിന്ദി അധ്യാപക തസ്തിക അനുവദിക്കുക.
കേരളത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള 736 എൽപി സ്കൂളുകൾ നിലവി ലുണ്ട്. 236 സർക്കാർ സ്കൂളുകൾ 500 എയ്ഡഡ് സ്കൂളുകൾ 700 ൽ അധികം സ്കൂളുകളിലും ഹിന്ദി അധ്യാപക തസ്തിക അനുവദിച്ചിട്ടില്ല. അവിടെ ഹിന്ദി ഭാഷ പഠിപ്പി ക്കാൻ ആരും തന്നെ ഇല്ല. അത്തരം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ എങ്ങനെ ഹിന്ദി ഭാഷ പഠിക്കും..? ഈ സ്കൂളുകളിൽ ഹിന്ദി അധ്യാപക തസ്തിക അനുവദിക്കുക.
4.പാർട്ട് ടൈം ഹിന്ദി അധ്യാപകർക്ക് സമയ ബന്ധിതമായി പ്രമോഷൻ അനുവദിക്കുക.
പാർട്ട് ടൈം ഹിന്ദി അധ്യാപക തസ്തികയിൽ ജോലിയിൽ കയറുന്ന അധ്യാപകരെ അഞ്ചുവർഷം കഴിയുമ്പോൾ ഫുൾടൈം ബെനിഫിറ്റ് നൽകി സംരക്ഷിക്കുന്നു. എന്നാൽ അത് പ്രമോഷനും അല്ല ഫുൾ ടൈം പോസ്റ്റും അല്ല. അഞ്ചാം ക്ലാസ് വരെയുള്ള എൽ പി സ്കൂളുകളിൽ ക്ലബ്ബ് ചെയ്തു കൊണ്ട് സർക്കാറിന് സാമ്പത്തികമായ അധിക ഭാരം ഉണ്ടാകാതെ ഇത്തരം ഹിന്ദി അധ്യാപർക്ക് പ്രമോഷൻ അനുവദിക്കണം.
5.U.P അറ്റാച്ച്ഡ് ഹൈസ്കൂളുകളിലെ ഹിന്ദി അധ്യാപക തസ്തികനിർണയ അധ്യാപക പിരീഡ് അനുപാതം 1 : 20 ആക്കുക.
നിലവിൽ ഈ അനുപാതം 1 : 25 ആണ്. ഇതു കാരണം ധാരാളം ജൂനിയർ ഹിന്ദി തസ്തിക നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഹൈസ്കൂൾ അധ്യാപകർക്ക് അധികഭാരം ഉണ്ടാകുന്നു. ഇവ പരിഹരിക്കുന്നതിനായി U.P അറ്റാച്ച്ഡ് ഹൈസ്കൂളുകളിലെ ഹിന്ദി അധ്യാപക തസ്തിക നിർണയ അധ്യാപക പിരീഡ് അനുപാതം 1 : 20 ആക്കുക.
6.ഹയർസെക്കന്ററി സ്കൂളുകളിലെ ഹിന്ദി അധ്യാപക തസ്തികനിർണയ അധ്യാപക വിദ്യാർത്ഥി അനുപാതം 1 : 40 ആക്കുക.
നിലവിൽ ഈ അനുപാതം 1 : 50 ആണ്. മാർജിനൽ ഇന്ക്രീസ് എല്ലാ വർഷവും പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ പോലും ഒന്നോ രണ്ടോ കുട്ടികളുടെ കുറവ് കാരണം പോസ്റ്റ് ജൂനിയറായി മാറുന്നു. ജൂനിയർ അധ്യാപകർക്ക് പ്രമോഷൻ അവസരങ്ങൾ നഷ്ടപ്പെടുന്നു. ആയത് പരിഹരിക്കുന്നതിനായി ഹയർസെക്കന്ററി സ്കൂളുകളിലെ ഹിന്ദി അധ്യാപക തസ്തികനിർണയ അധ്യാപക വിദ്യാർത്ഥി അനുപാതം 1 : 40 ആക്കുക.
7.ഹയർസെക്കന്ററി സ്കൂളുകളിലെ തസ്തികനിർണ്ണയത്തിൽ മാർജിനിൽ ഇൻക്രീസ് വഴി പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടി ഉൾപ്പെ ടുത്തുക.
നിലവിൽ മുകളിൽ പറഞ്ഞ പ്രകാരം കുട്ടികളുടെ എണ്ണം വർധിച്ചാലും അത് തസ്തിക നിർണയത്തിന് ഉൾപ്പെടുത്തുന്നില്ല. പക്ഷേ അധ്യാപകന് അമിതഭാരം ഏൽക്കേണ്ടിവരുന്നു. ആയത് പരിഹരിക്കുന്നതിനായി ഹയർസെക്കന്ററി സ്കൂളുകളിലെ തസ്തികനിർണ്ണയത്തിൽ മാർജിനിൽ ഇൻക്രീസ് വഴി പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടി ഉൾപ്പെ ടുത്തുക.

8.USS പരീക്ഷയിൽ ഹിന്ദി ഭാഷയിലെ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തുക.
നിലവിൽ UP ക്ലാസുകളിൽ കുട്ടികൾ പഠിക്കുന്ന എല്ലാ ഇതര ഭാഷക ളുടെയും, മറ്റു വിഷയങ്ങളുടെയും ചോദ്യങ്ങൾ USS പരീക്ഷയിൽ ഉൾപ്പെടുത്തിയപ്പോൾ ഹിന്ദി ഭാഷയിലെ ചോദ്യങ്ങൾ മാത്രം ഉൾപ്പെ ടുത്തിയിട്ടില്ല. ആയത് ഹിന്ദി ഭാഷയോടുള്ള അവഗണനയാണ്. USS പരീക്ഷയിൽ ഹിന്ദി ഭാഷയിലെ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തുക.

9.കേരള സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഇനങ്ങൾ വർദ്ധിപ്പിക്കുക.
കേരള സ്കൂൾ കലോത്സവത്തിൽ അറബിക് കലോത്സവം, സംസ്കൃത കലോത്സവം എന്നിവ പ്രത്യേകം പ്രത്യേകം വേദികളിൽ നടത്താറുണ്ട് എന്നാൽ ഹിന്ദി കലോത്സവം നാളിതുവരെ നടത്തിയിട്ടില്ല. മറ്റ് ഭാഷകൾക്ക് ലഭിക്കുന്ന അംഗീകാരം ഹിന്ദി ഭാഷക്ക് ലഭിക്കേണ്ടതുണ്ട്. കുട്ടികൾക്ക് ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കാൻ ഇത് ആവശ്യമാണ്. ആയ തിനാൽ കേരള സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഇനങ്ങൾ വർദ്ധിപ്പിക്കുക
10.പാർട്ട് ടൈം ഹിന്ദി അധ്യാപകർക്ക് HRA അനുവദിക്കുക
പാർട്ട് ടൈം ഹിന്ദി അധ്യാപക തസ്തികയിൽ പ്രവേശിക്കുന്നവർക്ക് HRA അനുവദിച്ചിട്ടില്ല.

11.ഫുൾടൈം ബെനിഫിറ്റിൽ ജോലി ചെയ്തുവരുന്ന ഹിന്ദി അധ്യാപകരുടെ ഫുൾടൈം ബെനിഫിറ്റ് സർവീസ് കാലം കൂടി HST, HSST,HM പ്രമോഷന് പരിഗണിക്കുക.
പാർട്ട് ടൈം സർവീസിൽ ,പ്രവേശിച്ച അധ്യാപകർക്ക് അഞ്ച് വർഷം കഴിയുമ്പോൾ ഫുൾടൈം തസ്തികയിലുള്ളവർക്ക് ലഭിക്കുന്ന ബെനിഫിറ്റ് ലഭിക്കുമെങ്കിലും HST, HSST,HM പ്രമോഷന് ഫുൾടൈം ബെനിഫിറ്റ് സർവീസ് പരിഗണിക്കുന്നതല്ല.

  1. DLEd, ആചാര്യ, ശിക്ഷാ സ്നാതക് തുടങ്ങിയ അധ്യാപക ട്രയിനിംഗ് യോഗ്യതകൾ നേടിയ ഹിന്ദി അധ്യാപകരെ HM/ പ്രിൻസിപ്പൽ പ്രമോഷന് പരിഗണിക്കുക.
    DLEd, ആചാര്യ, ശിക്ഷാ സ്നാതക് തുടങ്ങിയ അധ്യാപക ട്രയിനിംഗ് യോഗ്യ തകൾ നേടിയ ഹിന്ദി അധ്യാപകർക്ക് ഹയർ സെക്കൻഡറി തലം വരെ പഠിപ്പിക്കാൻ യോഗ്യത ഉണ്ട് എങ്കിലും HM/ പ്രിൻസിപ്പൽ പ്രമോഷന് പരിഗണിക്കുന്നില്ല.

13.പാർട്ട് ടൈം ഹിന്ദി അധ്യാപകർക്ക് ആദ്യ ഗ്രേഡ് പത്താം വർഷത്തിൽ അനുവദിക്കുക.
ഹൈസ്കൂൾ അധ്യാപകർക്ക് ഏഴാമത്തെ വർഷവും, U.P ഹിന്ദി അധ്യാപ കർക്ക് എട്ടാമത്തെ വർഷവും ഹയർ ഗ്രേഡ് ലഭിക്കുമ്പോൾ പാർട്ട് ടൈം ഹിന്ദി അധ്യാപകരുടെ ,പാർട്ട് ടൈം സർവീസ് ഗ്രേഡിന് പരിഗണിക്കാ ത്തത് കാരണം 13 വർഷങ്ങൾക്കുശേഷമാണ് ഹയർ ഗ്രേഡ് ലഭിക്കുക.
ആയത് പത്താം വർഷത്തിൽ അനുവദിക്കണം.

14.ദിവസവേതനക്കാരായ മുഴുവൻ ഹിന്ദി അധ്യാപകർക്കും അലോ ട്ട്മെൻ്റ് സിസ്റ്റം ഒഴിവാക്കി അതാത് മാസം ശമ്പളം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുക.

15.ഭിന്നശേഷി ഉത്തരവിന്റെ നിബന്ധനകൾ പാലിച്ച് സർവീസിൽ കയറിയവരുടെ നിയമനം അംഗീകരിക്കുക.

16.സർവീസിൽ തുടരുന്ന ഹിന്ദി അധ്യാപകരെ KTET പരിധിയിൽ നിന്നും ഒഴിവാക്കുക.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
1.വി. ജോസ് (സംസ്ഥാന പ്രസിഡൻറ്)
2.അബിലാഷ് .കെ.എസ് (സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്)
3.ബി.അജികുമാർ (സംസ്ഥാന വൈസ് പ്രസിഡൻറ്)
4.സുനിൽ.എ.എം (സംസ്ഥാന മീഡിയ കമ്മിറ്റി കൺവീനർ)
5.എൻ.സി.ലേഖ (ജില്ലാ പ്രസിഡൻറ്)
6.വിപിൻ (സംസ്ഥാന കമ്മിറ്റി അംഗം)
7.ജയകുമാരി (സംസ്ഥാന കമ്മിറ്റി അംഗം)

Back To Top