Flash Story
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു.മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വി.എസ്‌.ഡി.പി പ്രവർത്തകർ ബാങ്കിന് മുന്നിൽ നടത്തിയ സമരമാണ് വിജയിച്ചത്.

ദമ്പതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് എസ്.ബി.ഐ ഉറപ്പ് നൽകി. ഇക്കാര്യം ഇവർ രേഖാമൂലം എഴുതി നൽകി. കോടികളുടെ കടബാധ്യതയെ തുടർന്ന് കരമന കാട്ടാൻവിള സ്വദേശികളായ സതീശനും ബിന്ദുവും ആണ് ജീവനൊടുക്കിയത്. ബിന്ദുവിനെ കഴുത്തറുത്ത നിലയിലും സതീശനെ തൂങ്ങിമരിച്ച നിലയിലുമാണ്  കണ്ടെത്തിയത്. കരാറുകാരനായിരുന്നു സതീശൻ. ഇദ്ദേഹത്തിന് കോടികളുടെ കടബാധ്യതയുണ്ടായിരുന്നു. എസ്ബിഐയിൽ നിന്ന് വീടും സ്ഥലവും ജപ്തി ചെയ്യാൻ മൂന്ന് തവണ ഉദ്യോഗസ്ഥർ എത്തിയിരുന്നു. കടബാധ്യതയെ തുടർന്ന് ഓട്ടോറിക്ഷ ഓടിച്ചാണ് സതീശൻ ജീവിച്ചിരുന്നത്.

ദമ്പതികളുടെ മരണ വിവരമറിഞ്ഞ്  ബന്ധുക്കളും നാട്ടുകാരും സമുദായംഗങ്ങളും ബാങ്കിന് മുന്നിൽ സമരം ചെയ്യുകയായിരുന്നു. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രണ്ടുപേരുടെയും മൃതദേഹങ്ങൾ ബാങ്കിന് മുന്നിലെത്തിച്ച് സമരം തുടർന്നു. കനത്ത മഴയിൽ ടാർപ്പോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് മൃതദേഹവുമായി പ്രതിഷേധം തുടർന്നത്. ഇതിന് പിന്നാലെയാണ് ബാങ്ക് ഉദ്യോഗസ്ഥരും സമുദായ നേതാക്കളും തമ്മിൽ ചർച്ച നടന്നത്. 20 ദിവസത്തിനുള്ളിൽ മരണപ്പെട്ടവരുടെ വായ്പാ ബാധ്യത എഴുതിത്തള്ളാമെന്ന് എസ്ബിഐ രേഖാമൂലം എഴുതി നൽകി. ഇതോടെ സമരം അവസാനിപ്പിച്ച് മൃതദേഹങ്ങൾ സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോയി.

Back To Top