
പാകിസ്ഥാൻ സേനയിൽ കലാപം തുടങ്ങിയതായി സൂചന. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്‌സി) ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസ, കരസേനാ മേധാവി ജനറൽ അസിം മുനീറിനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. ഈ നീക്കം സ്ഥിരീകരിച്ചാൽ, പാകിസ്ഥാൻ സൈന്യത്തിൻ്റെ ഉന്നത തലങ്ങളിൽ അഭൂതപൂർവമായ ആഭ്യന്തര സംഘർഷം നിലനിൽക്കുന്നുണ്ടെന്നാണ് വ്യക്തമാവുന്നത്.
അതേ സമയം, പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ആഭ്യന്തര കലാപം ശക്തമായിരിക്കുകയാണ്. ഇന്ന് കാലത്ത് ബലുച് ലിബറേഷൻ ആർമിയുടെ ലാൻ്റ് മൈൻ ആക്രമണത്തിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടിരുന്നു.ബിഎൽഎയുടെ പുതിയ അവകാശ വാദം ക്വറ്റയടക്കം സംസഥാനത്തെ പല പ്രദേശങ്ങലും അവർ കയ്യടക്കിയെന്നാണ്.