Flash Story
പ്രൊഫസർ എം കെ സാനുവിന് ആദരാജ്ഞലികൾ
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.

തിരുവനന്തപുരം മയക്കുമരുന്നിൻ്റെ പിടിയിലമരുന്ന കേരളത്തെ സംരക്ഷിക്കാൻ പദ്ധതികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന് പിന്തുണയേകി ഒരു ഷോർട്ട് ഫിലിം.

പ്രശസ്ത സാഹിത്യകാരിയും അഭിനേത്രിയും സംവിധായികയുമായ ജസിന്ത മോറിസ് ഒരുക്കുന്ന ‘ലോകം അങ്ങനെയാണ്’ എന്ന ഷോർട്ട് ഫിലിമാണ് മദ്യം, മയക്കുമരുന്ന് പോലുള്ള മനുഷ്യനെ ഇല്ലാതാക്കുന്ന കറുപ്പുകൾക്കെതിരെയുള്ള അവബോധവുമായി പ്രദർശനത്തിന് ഒരുങ്ങുന്നത് 2025 മേയ് 4ന് രാവിലെ 9.30 ന് പേയാട് എസ്‌.പി തിയേറ്ററിൽ ആദ്യ പ്രദർശനം നടക്കും പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്‌ത സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ ആണ് സാഹിത്യകാരൻ ജി. എൻ പണിക്കർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാർ ഐ.എ.എസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോർ പയ്യന്നൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ കമ്മിറ്റി ചെയർമാൻ ശ്രീ വിളപ്പിൽ രാധാകൃഷ്ണ‌ൻ, വിളപ്പിൽ ശാല സർക്കിൾ ഇൻസ്പെക്ടർ ശ്രീ നിജാം.വി. ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ശ്രീ. ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ മുഖ്യാതിഥികളാകും കേരള യൂണിവേസിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ വകുപ്പ് മേധാവി ശ്രീ. ഡോ. ജോസഫ് ആന്റണി, സായന്തനം മ്യൂസിക്‌സ് കോഡിനേറ്റർ ശ്രീ.ഹരികൃഷ്‌ണകുമാർ, പേയാട് സൗഹൃദ വേദി സെക്രട്ടറി ശ്രീരൺജിത്.ആർ.സി എന്നിവർ ആശംസ അർപ്പിക്കും. ശ്രീമതി പ്രിസില്ല മറിയൻ നന്ദിയും കലാ സാംസ്കാരിക സാഹിത്യ ഏകോപനം ശ്രീമതി പ്രിയാ ശ്യം ആൻറ പ്രിയരാജ എന്നിവരും നിർവ്വഹിക്കും.

യഥാർത്ഥ കഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നതിനു പുറമേ ജസിന്ത മോറിസ് ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ട പ്രശസ്തത നടി ടി.ടി ഉഷ, സോണിയ മൽഹാർ, പദ്‌മകുമാർ, സലാം, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഡോ അനിത ഹരി ജയകൃഷ്‌ണൻ കാര്യവട്ടം, റാണി തുടങ്ങി 15 ഓളം താരങ്ങൾ ഇതിൽ അഭിനയിക്കുന്നു. മൂന്ന് ദിവസം കൊ നാലു ലൊക്കേഷനുകളിലായി പൂർത്തിയാക്കിയ ഷോർട്ട്ഫിലിമിൽ യഥാർത്‌ഥ ജീവിതത്തിൽ പൊലീസായിരുന്നവർ തന്നെ കാക്കി വേഷം അണിയുന്നത് പ്രത്യാശ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിലെ കോളനി രംഗം യഥാർത്ഥ കോളനിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യവശങ്ങൾ എടുത്തുകാണിക്കുന്നതിനൊപ്പം പുതുതലമുറയുടെ മുന്നോട്ട് നോക്കാതെയുള്ള തീരുമാനങ്ങൾ കാരണം നേരിടുന്ന പ്രതിസന്‌ധിയും മറ്റ് പല സമകാലീന വിഷയങ്ങളും ചിത്രത്തിൽ പ്രതിപാദിക്കുന്നു. സാമൂഹിക ബോധവത്കരണത്തിൻ്റെ ഭാഗമായി ഈ ഹ്രസ്വചിത്രം സ്‌കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കാനും സിനിമയുടെ അണിയറ പ്രവർത്തകർ ആലോചിക്കുന്നു. ചിത്രത്തിന്റെ ക്യാമറ ബാബുരാജ് വെൺകുളം, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ആനന്ദ് അമല

ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് സംവിധായികയായ ജസിന്ത മോറിസാണ്. ഒപ്പം സായന്തനം മ്യൂസിക്കിലെ അംഗങ്ങളാണ് ചിത്രത്തിൽ ഗാനം ആലപിച്ചത് മുൻപ് അഞ്ച് ആൽബങ്ങളും നാല് ഷോർട്ട് ഫിലിമുകളും ഒരുക്കിയിട്ടുള്ള ജസിന്ത ഏജീസ് ഓഫീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയാണ്.

വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ: സംവിധായിക ജസിന്ത മോറിസ്, ചിത്രത്തിലെ താരങ്ങളായ ടി.ടി ഉഷ, റിട്ട സബ് ഇൻസ്പെക്‌ടർ സലാം, അസോസിയേറ്റ് ഡയറക്ടർ രാധാകൃഷ്ണൻ,

Back To Top