
‘മനസ്സ് നന്നാവട്ടെ’,
കൗമാരക്കാരായ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സ്വർഗ്ഗശേഷിയും ഊർജ്ജവും അഭി ലക്ഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് അനുഗുണമാം വിധം അവരുടെ വ്യക്തിത്വം സമഗ്രമായി സ്പുടം ചെയ്തെടുക്കാൻ ലക്ഷ്യമിട്ട് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം 2025. കൗമാരത്തിലെ സഹജമായ അനഭിലക്ഷണീയ പ്രവണതകൾ പരിഹരിക്കുന്നതിന് ആകർഷകവും പ്രവർത്തനാധിഷ്ഠിതവും പരിവർത്തനോന്മുഖവുമായ 21 ദിന ചലഞ്ചുകളാണ് ജീവിതോത്സവം 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എൻഎസ്എസ് ദിനമായ 24 /09 /2025 (ബുധൻ) രാവിലെ 10:30ന് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ജി. ജി. എച്ച്. എസ്. എസ്. കോട്ടൺഹില്ലിൽ നിർവഹിക്കുന്നു.
തദവസരത്തിൽ താങ്കളുടെ മഹനീയ സാനിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.
Dr. ഷാജിത എസ്
ജോയിന്റ് ഡയറക്ടർ ( അക്കാഡമിക്)
സ്റ്റേറ്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ, ഹയർ സെക്കന്ററി NSS