Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റ് (IDT) ഫലങ്ങൾ അനുസരിച്ച്, റിലയൻസ് ജിയോ പാലക്കാട് മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രായി യുടെ പതിവ് ക്വാളിറ്റി ഓഫ് സർവീസ് (QoS) ഓഡിറ്റുകളുടെ ഭാഗമായി നടത്തുന്ന ഈ ഡ്രൈവ് ടെസ്റ്റുകൾ കേരളത്തിലെ പ്രധാന സേവന മേഖലകളിലെ (LSA) നഗരങ്ങളിലും ഹൈവേകളിലുമായി തത്സമയ നെറ്റ് വർക്ക് പ്രകടനം വിലയിരുത്തി.

ഡാറ്റാ സേവനങ്ങളിൽ ജിയോ ഏറ്റവും ഉയർന്ന 249.54 എം ബി പി എസ് ശരാശരി ഡൗൺലോഡ് വേഗതയും 19.18 എം ബി പി എസ് അപ് ലോഡ് വേഗതയും രേഖപ്പെടുത്തി. തിരക്കേറിയ ഹോട്ട്സ്പോട്ടുകളിൽ പോലും, ജിയോയുടെ 5G ഡൗൺലോഡ് വേഗത 88.38 എം ബി പി എസ്-ൽ നിലനിർത്തി, ഇത് സ്ട്രീമിംഗ്, വീഡിയോ കോൺഫറൻസിംഗ്, തത്സമയ ആപ്ലിക്കേഷനുകൾ എന്നിവക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.

അതിവേഗതയുള്ള കോൾ സെറ്റപ്പ് സമയത്തിൽ ജിയോ വേറിട്ടുനിന്നു, വെറും 0.60 സെക്കൻഡ് മാത്രമാണ് ജിയോ രേഖപ്പെടുത്തിയ കോൾ സെറ്റപ്പ് സമയം. കൂടാതെ 99.81% കോൾ സെറ്റപ്പ് സക്സസ് നിരക്ക് (CSSR) രേഖപ്പെടുത്തി. ടെസ്റ്റിൽ, ജിയോ പൂജ്യം ശതമാനം കോൾ ഡ്രോപ്പ് നിരക്ക് രേഖപ്പെടുത്തി,

പാലക്കാട് ജിയോയുടെ ഈ പ്രകടനം ദേശീയ പ്രകടനത്തിന്റെ പ്രതിഫലനമാണ് . ഇന്ത്യയിലുടനീളമുള്ള ഏഴ് പ്രധാന നഗരങ്ങളെയും ഹൈവേ ഇടനാഴികളെയും ഉൾക്കൊള്ളുന്ന ട്രായി -യുടെ 2025 ഏപ്രിൽ റിപ്പോർട്ടിൽ, പരിശോധിച്ച ഏഴ് പ്രദേശങ്ങളിൽ അഞ്ചിലും ജിയോ മുൻനിര ഓപ്പറേറ്ററായി. കോൾ സെറ്റപ്പ് സക്സസ് നിരക്ക് (CSSR), കോൾ സെറ്റപ്പ് സമയം (CST), മ്യൂട്ട് കോൾ നിരക്ക്, ഡൗൺലോഡ് ത്രൂപുട്ട് (DLTP) തുടങ്ങിയ നിർണായക മാനദണ്ഡങ്ങളിൽ എല്ലാ സ്ഥലങ്ങളിലും ജിയോ മുന്നിട്ടുനിന്നു.

ഏപ്രിൽ മാസത്തിൽ ഗാംഗ്ടോക്കിലുണ്ടായ മണ്ണിടിച്ചിൽ പോലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും – ഇത് വ്യാപകമായ നെറ്റ്‌വർക്ക് തകരാറുകൾക്ക് കാരണമായി – ഡാറ്റാ ഡൗൺലോഡ് വേഗതയിലും ലേറ്റൻസിയിലും ജിയോ ഒന്നാം സ്ഥാനത്തെത്തി, ഇത് ജിയോ നെറ്റ് വർക്കിന്റെ ശക്തി വ്യക്തമാക്കുന്നു.

എല്ലാ പ്രദേശങ്ങളിലും സാങ്കേതികവിദ്യകളിലും സുസ്ഥിരമായ പ്രകടനം കാഴ്ചവെച്ചുകൊണ്ട്, റിലയൻസ് ജിയോ വോയിസ് വ്യക്തത, കുറഞ്ഞ ലേറ്റൻസി, അതിവേഗ മൊബൈൽ ഡാറ്റ എന്നിവയിൽ നിലവാരം പുലർത്തുന്നു.

Back To Top