Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ (JMA) കേരള സംസ്ഥാന ജനറൽ ബോഡി യോഗം തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് ചേർന്നു. സംഘടനയുടെ ദേശീയ പ്രസിഡന്റ് ശ്രീ. വൈശാഖ് സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

മാധ്യമപ്രവർത്തകർ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ ദേശീയ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. തുടർന്ന് 2025-2027 കാലയളവിലേക്കുള്ള പുതിയ സംസ്ഥാന ഭരണസമിതിയെ ദേശീയ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടന്ന യോഗം ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ :

പ്രസിഡന്റ്: ബി. ത്രിലോചനൻ

വൈസ് പ്രസിഡന്റ്: ഷിബു ബി.

ജനറൽ സെക്രട്ടറി: റോബിൻസൺ ക്രിസ്റ്റഫർ

ട്രഷറർ: സി. ആർ. സജിത്ത്

സംസ്ഥാന സെക്രട്ടറിമാർ: രവി കല്ലുമല, അശോക കുമാർ, സിബഗത്തുള്ള, എം.എ. അലിയാർ, ജോസഫ് എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. കൂടാതെ വിപുലമായ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കും യോഗം രൂപം നൽകി.

സംഘടനയെ സംസ്ഥാനത്തുടനീളം ശക്തിപ്പെടുത്താനും മാധ്യമ മേഖലയിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനും പുതിയ കമ്മിറ്റി തീരുമാനിച്ചു.

ബി. ത്രിലോചനൻ
സംസ്ഥാന പ്രസിഡന്റ്
ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA)
+91 82899 29242 www.jmaindia.org

Back To Top