Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ പുഴക്കലിലുള്ള ഹയാത്ത് റീജൻസിയിൽ വച്ച് നടത്തുന്നു. ബഹു: കേരള ഗവർണറും ചാൻസലറുമായ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദ ദാനം നടത്തുന്ന ചടങ്ങിൽ പ്രൊ ചാൻസലർ കൂടിയായ ബഹു: കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ്, എസ്ക്യുട്ടിവ് കമ്മിറ്റി അംഗവും റെവന്യൂ വകുപ്പ് മന്ത്രിയുമായ അഡ്വ രാജൻ, കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷികോൽപ്പാദന കമ്മീഷണറും ആയ ഡോ. ബി അശോക് ഐ.എ എസ് എന്നിവർ പങ്കെടുക്കുന്നു.

ചടങ്ങിൽ, പ്രൊഫ. ഡോ. കടമ്പോട്ട് സിദ്ദിഖ്, ഹാക്കറ്റ് പ്രൊഫസർ. ഡയറക്ടർ, യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ. ശ്രീ. പോൾ തോമസ്. മാനേജിങ് ഡയറക്ടർ, സി ഇ ഓ. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവർക്ക് ‘ഹൊണോറീസ് കോസ’ നൽകി ആദരിക്കുന്നു.

കൃഷി, എഞ്ചിനിയറിംഗ്. ഫോറസ്റ്റി എന്നീ 3 ഫാക്കൽറ്റികളിലായി 1039 വിദ്യാർത്ഥികളിൽ 70 ഡോക്ടറേറ്റ്. 222 ബിരുദാനന്തര ബിരുദം. 565 ബിരുദം 65 ഡിപ്ലോമ എന്നിവ നൽകുന്നു. പ്രശസ്ത സംഗീതജ്ഞനായ ശ്രീ ശ്രീജിത്ത് ജി. കമ്മത്തും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരിയോടെയാണ് പരിപാടി ആരംഭിക്കുന്നത്. കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രൌഢഗംഭീരമായ ഈ ചടങ്ങിൽ വിദ്യാർത്ഥികളെ കൂടാതെ. സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ. അധ്യാപകർ, മാതാപിതാക്കൾ .എന്നിവരും സന്നിഹിതരാകും.

Back To Top