
അതിദാരിദ്ര്യമുക്ത കേരളം: കേരളത്തിന് ഇത് ചരിത്ര മുഹൂര്‍ത്തം :എം.ബി.രാജേഷ്
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത സംസ്ഥാമായി നാളെ പ്രഖ്യാപിക്കുന്നതിലൂടെ കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും പദ്ധതിക്ക് ലഭിച്ചത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ഈ നേട്ടം ചർച്ച ചെയ്യപ്പെട്ടു. ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഗൗരവത്തോടെയാണ് പദ്ധതിയെ കണ്ടത്.
നാളെ സർക്കാരിന് മാത്രമല്ല ഓരോ തദ്ദേശ സ്ഥാപനത്തിനും അഭിമാന നിമിഷമാണ്. കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ തദ്ദേശസ്ഥാപനങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ചു. എന്നാൽ ചില വിമർശനങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. പദ്ധതിയുടെ ക്രെഡിറ്റ് മോദിക്കാണെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഇന്ത്യയെ മുഴുവൻ അതിദാരിദ്ര്യമുക്തമാക്കി ക്രെഡിറ്റ് അവർ ഏറ്റെടുക്കാൻ തയ്യാറാകണം എന്ന് മാത്രമാണ് പറയാനുള്ളത്.

