Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ


ദിബ്രുഗഢ്: ആധികാരിക ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ പ്രവേശം ഉറപ്പിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മേഘാലയയെ തോൽപ്പിച്ചു. വി.അർജുൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ എന്നിവരാണ് ഗോളുകൾ നേടിയത്. 33-ാം മിനിറ്റിൽ അർജുനിലൂടെ മത്സരത്തിലെ ആദ്യഗോൾ സ്വന്തമാക്കിയ കേരളം രണ്ടാം പകുതിയിലാണ് മറ്റു രണ്ടു ഗോളുകളും സ്വന്തമാക്കിയത്. 71-ാം മിനിറ്റിൽ റിയാസും 85-ാംമിനിറ്റിൽ അജ്‌സലും മേഘാലയയുടെ ഗോൾവല കുലുക്കി.

നാലു കളികളിൽനിന്നായി മൂന്ന് ജയവും ഒരു സമനിലയും നേടിയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പ് ബിയിൽ കേരളം ഒന്നാമതായാണ് ക്വാർട്ടറിലേക്ക് പ്രവേശനം നേടിയത്

Back To Top