Flash Story
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്

റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഏകദേശം ഒരു ലക്ഷത്തോളം അംഗങ്ങളും 25,000 ത്തോളം രജിസ്റ്റേഡ് അംഗങ്ങളും, 14 ജില്ലാ കമ്മിറ്റികളും 84 മണ്ഡലം കമ്മിറ്റികളും ഉള്ള കേരളത്തിലെ ഏറ്റവും വലിയ സംഘടനയാണ് റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻ്റ്സി അസോസിയേഷൻ ‘കെർക്ക ‘എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. ആ സംഘന കേന്ദ്ര സർക്കാരിനോടും കേരളാ സർക്കാരിനോടും അതിൻ്റെ ആവശ്യങ്ങളും അവകാശങ്ങളും ശക്തമായി ഇതിനാൽ അറിയിക്കുന്നു.

1 കൈക്കൂലിക്കാരായ രജിസ്ട്രാർ രജിസ്‌റ്റർ ഓഫീസുകളിലെ ഉദ്യാഗസ്ഥർക്കെതിരെ കെർക്ക  പ്രക്ഷോപത്തിലേക്ക്

ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തുന്ന സബ് രജിസ്‌റ്റർ ഓഫീസുകളിലെ വലിയ അഴിമതി അവസാനിപ്പിക്കണമെന്നും, കൈക്കൂലി കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ഉറഭാഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് റിയൽ എസ്‌റ്റേറ്റ് കൺസൾട്ടന്റ്റ്സ് അസോസിയേഷൻ സമരത്തിനൊരുങ്ങുന്നു. അവർക്ക് വേണ്ടി കൈക്കൂലി വാങ്ങി കൊടുക്കുന്നതിന് ഒത്താശ നൽകുന്ന ഇടനിലക്കാരെ പൂർണമായും ഒഴുവാക്കുക. സബ് രജിസ്‌റ്റർ ഓഫീസുകളിലെ ഉറദാഗസ്ഥരുടെ നിലവിലെ ആസ്തി പരിശോധിച്ച് നടപടികൾ എടുക്കുക.

  1. ഹെയർ വാല്യൂ വർദ്ധനവ് അപാകത പരിഹരിക്കുക:

യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ സർക്കാർ നടപ്പിലാക്കിയ ഫെയർ വാല്യൂ വർദ്ധനവ് പിൻവലിക്കുക. റിയൽ എസ്‌റ്റേറ്റ് മേഖലയിലെ വിദഗ്‌ധരുമായി ആലോചിക്കാതെ നടപ്പിലാക്കിയ ആശാസ്ത്രീയമായ ഫെയർവാല്യൂ വർദ്ധനവ് കേരളത്തെ പിന്നോട്ട് അടിച്ചു എന്നത് ഇന്ന് യാഥാർഥ്യമായിരിക്കുന്നു. റിയൽ എസ്‌റ്റേറ്റ് മേഖലയിലെ തളർച്ച സാമ്പത്തിക വളർച്ചയെ നേരിട്ട് ബാധിക്കുന്ന ഘടകമാണ്. യാഥാർത്ഥ്യബോധമില്ലാത്ത ഉദ്യാഗസ്ഥരുടെ മാത്രം പഠനത്തിൻ്റെ പേരിൽ സർക്കാർ നടപ്പിലാക്കിയ ഫെയർവാല്യൂ വർദ്ധനവും രജിസ്ട്രേഷൻ ഫീസിനത്തിൽ കൊണ്ടുവന്ന വൻപിച്ച വർദ്ധനവും യാതൊരുവിധ വിദഗ്‌ധ അഭിപ്രായങ്ങളും ഇല്ലാത്തതായിരുന്നു. ആ സമയത്തു തന്നെ കെർക്ക സർക്കാരിനോട് ചൂണ്ടിക്കാണിക്കുകയും, റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ഉണ്ടാവാൻ പോകുന്ന ഭവിഷ്യത്തുകൾ കൃത്യമായി എണ്ണിയെണ്ണി പറയുകയും ചെയ്‌ത നിവേദനം റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ ബന്ധപ്പെട്ട മന്ത്രിമാർക്ക് നൽകുകയും ചെയ്തിരുന്നു. അന്ന് ചൂണ്ടിക്കാണിച്ച അതേ അപാകതകൾ അതേ വ്യാപ്‌തിയിൽ ഈ മേഖലയെ ബാധിച്ചു എന്നത് 3 വർഷങ്ങൾക്കിപ്പുറം ഒരു സത്യമായി നിലനിൽക്കുന്നു. ആയതിനാൽ ഇനി ഇത്തരം നടപടികളിൽ സ്വീകരിയ്ക്കുന്നതിനു മുൻപേ തന്നെ കെർക്ക എന്ന സംഘടനയുടെ കൂടി നിർദ്ദേശങ്ങൾ കൂടി പരിഗണിക്കണമെന്ന് ഇതിനാൽ ആവശ്യപെടുന്നു. അതുപോലെ സംഘടന പ്രതിനിധികളെ കൂടി റിയൽ
എസ്‌റ്റേറ്റ് മേഖലയിലെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്ന വിദഗ്ദ്ധ സമിതികളിൽ ഉൾപ്പെടുത്തണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു.

  1. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റിയൽ എസ്‌റ്റേറ്റ് ആവശ്യങ്ങൾ

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് സുതാര്യമായി വസ്‌തു വാങ്ങുന്നതിനും വിൽക്കുന്നതിനും സർക്കാർ സംവിധാനം ലഭ്യമാക്കുക

  1. റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻ്റ് മാരിൽ നിന്ന് ലൈസൻസ് ഫീസായി RERA യുടെ പിരിവ്

കേരളത്തിൽ ഒരു ലക്ഷത്തോളം അംഗങ്ങളുള്ള ഈ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് കെർക്ക എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ RERA എന്ന സർക്കാർ സംവിധാനം 25000 രൂപ ഫീസിനത്തിൽ മേടിക്കുകയും യാതൊരുവിധ ആനുകൂല്യങ്ങളും സഹായങ്ങളും ഉണ്ടാവാതിരിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻ്റമാർക്ക് താങ്ങാൻ ആവുന്നതിലും അപ്പുറമാണ് ഫീസിനത്തിൽ സർക്കാർ വാങ്ങിയെടുക്കുന്നത് വരണേദ്യ വിഭാഗങ്ങളെ ചൂഷണം ചെയ്യാനുള്ള തത്രപ്പാടിൽ പാവപ്പെട്ട കൺസൾട്ടൻ്റുമാരെ സർക്കാർ സംവിധാനത്തിൽ നിന്നും ഒഴിവാക്കുന്നു. ഇത് അനീതിയാണ്. ആയതിനാൽ യഥാർത്ഥ കൺസൾട്ട്ൻ്റ് മാർക്ക് സൗജന്യമായി ലൈസൻസ് നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു അതുപോലെ ലൈസൻസ് എടുത്തിട്ടുള്ള അംഗങ്ങളുടെ കമ്മീഷൻ തൂകയെപ്പറ്റിയോ അവർക്ക് നൽകേണ്ട സേവനത്തെപ്പറ്റിയോ പ്രതിപാദിച്ചിട്ടില്ല. ആയതിനാൽ ആ നിയമ ഭാഗം പുനപരിശോധിച്ച് വസ്‌തുക്കച്ചവട രംഗത്ത് പ്രവർത്തിക്കുന്ന കൺസൾട്ടൻ്റ്മാരുടെ സേവന വേഗത വേതന വ്യവസ്ഥകൾ ഉൾപ്പെടുത്തുക. വിൽക്കുന്ന പാർട്ടി മൂന്ന് ശതമാനവും (3%) വാങ്ങുന്ന പാർട്ടി 1% വും കമ്മീഷൻ നിജപ്പെടുത്തി സർക്കാർ നിയമപരമായി പ്രഖ്യാപിക്കുക.

  1. രജിസ്റ്റർ ചെയ്യുന്ന പ്രമാണങ്ങളിൽ സാക്ഷി നിൽക്കുവാനുള്ള അവകാശം റിയൽ എസ്‌റ്റേറ്റ് കൺസൾട്ടന്റ്റ് മാർക്ക് നൽകുക.

Back To Top