Flash Story
ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു
തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ
കൊച്ചിയിലെ ടാറ്റ ഗ്രൂപ്പിന്റെ പതിനായിരം കോടിരുപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് എക്കണോമിക് ടൈസ് ഷിപ്പിങ് അഫയേഴ്‌സ് എഡിറ്റർ പി മനോജ്‌.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം (കയറ്റുമതി-ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
തൈക്കാട് ഗവ. മോഡൽ സ്കൂളിൽ 20 ലക്ഷത്തിൻ്റെ ‘എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്റർ’ ഉദ്ഘാടനം ചെയ്തു
പര്യത്തുക്കാവിൽ പുതുയുഗപുലരി; വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിച്ച് മന്ത്രി റോജി.എം.ജോൺ
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളവും തമിഴ്നാടും കൈകോർക്കുന്നു; മുഖ്യമന്ത്രി ജോസഫ് വിജയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച
തിക്കോടി പഞ്ചായത്തില്‍ സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശം മന്ത്രി ഒ ജെ ജനീഷ് സന്ദര്‍ശിക്കുന്നു.
വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്


കേന്ദ്ര സര്‍ക്കാരിൻ്റെ തെറ്റായ നിലപാടുകള്‍ക്കതിരെ ജനുവരി 12 ന്‌ പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തും. മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും എല്ലാ എംഎല്‍എമാരും എംപിമാരും എല്‍ഡിഎഫ് നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങൾ തടഞ്ഞുവയ്ക്കുകയും കടമെടുപ്പ്‌ പരിധി വെട്ടി സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുന്നു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതു മാത്രമല്ല, പദ്ധതിയുടെ ഉള്ളടക്കം തന്നെ ഇല്ലാതാക്കി. അതിനെതിരെ ശക്തമായ പ്രക്ഷോഭം രൂപപ്പെട്ടുവരുന്നുണ്ട്. ലക്ഷക്കണക്കിന്‌ കുടുംബങ്ങളിൽ ആശ്വാസം പകർന്ന തൊഴിലുറപ്പ്‌ പദ്ധതി തകർക്കുന്നതടക്കം കേന്ദ്രസർക്കാരിന്റെ എല്ലാ തെറ്റായ നിലപാടുകളും തുറന്നുകാണിച്ച്‌ എൽഡിഎഫ്‌ മൂന്ന്‌ മേഖലാ ജാഥകൾ നടത്തും. ഫെബ്രുവരി ഒന്ന് മുതൽ 15 വരെയാണ്‌ വാഹന ജാഥകൾ.
വടക്കന്‍ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നയിക്കും. വൈസ് ക്യാപ്റ്റന്മാരേയും മാനേജര്‍മാരേയും ജാഥ അംഗങ്ങളേയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും.
തൊഴിലുറപ്പ് പദ്ധതിക്കെതിരായുള്ള കേന്ദ്രത്തിൻ്റെ വഞ്ചനാപരമായ നടപടിക്കെതിരെ പ്രാദേശിക തലങ്ങളില്‍ പ്രതിഷേധവും സമരങ്ങളും സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. കാമ്പയിനുകള്‍ വിജയിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളും സിപിഐ(എം) സംസ്ഥാന കമ്മിറ്റിയും തീരുമാനിച്ചു.

Back To Top
onwin