Flash Story
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും.
പി.എസ്.സി ക്രമക്കേടുകളിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ
160 ലഘുഭക്ഷണ നിർമ്മാണ യൂണിറ്റുകളിൽ പരിശോധന; 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ‌

ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പയിൻ 5.0-ന്റെ ഭാഗമായി കേരളത്തിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ 2026 മാസങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചവർക്കും അവസാനിക്കാനിരിക്കുന്നവർക്കും സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള സൗകര്യം ക്യാമ്പുകളിൽ ലഭിക്കും. തിരുവനന്തപുരം കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ് (CCA) ഓഫീസിന്റെ നേതൃത്വത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ക്യാമ്പുകളുടെ തീയതി, സ്ഥലം, സമയം എന്നിവ ചുവടെ ചേർക്കുന്നു.

കൊല്ലം – ബി.എസ്.എൻ.എൽ ടെലിഫോൺ ഭവൻ, വെളളയിട്ടമ്പലം, 2026 നവംബർ 09, രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ.

എറണാകുളം – ബി.എസ്.എൻ.എൽ ഭവൻ, എറണാകുളം സൗത്ത്, കൊച്ചി, 2026 നവംബർ 10 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ.

കോഴിക്കോട് – ബി.എസ്.എൻ.എൽ, അശോകപുരം, 2026 നവംബർ 16, രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ.

പാലക്കാട് – ബി.എസ്.എൻ.എൽ സി.ടി.ഒ ബിൽഡിംഗ്, ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം, 2026 നവംബർ 17, രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ.

തിരുവനന്തപുരം ദൂരസഞ്ചാർ ഭവനിലെ (ബി.എസ്.എൻ.എൽ സർക്കിൾ ഓഫീസ്, പി.എം.ജി ജങ്ഷൻ) CCA കേരള ഓഫീസിൽ നവംബർ 1 മുതൽ 30 വരെ (ശനി, ഞായർ ഒഴികെ) രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ ക്യാമ്പ് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് CCA കേരളയുടെ വെബ്സൈറ്റ് സന്ദർശിക്കുക: https://cgca.gov.in/ccakl/

Back To Top
onwin