
2025 ആഗസ്‌ത് 25 മുതൽ സെപ്‌തംബർ 25 വരെ ദേശീയ ക്യാമ്പയിൻ ജില്ലയിൽ 40 കേന്ദ്രങ്ങളിൽ പയോത്രകൾ സംഘടിപ്പിക്കും. എസ്‌ഡിപിഐ
സാങ്കേതിക വിജയം നേടിയ ബിജെപിയ്ക്ക് അധികാരത്തിൽ തുടരാൻ തിരുവനന്തപുരം ജനാധിപത്യത്തെ കശാപ്പ് ചെയ്‌ത് ജനവിധി അട്ടിമറിച്ച് അർഹതയില്ലെന്നും വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വിണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി 2025 ആഗസ്‌ത് 25 മുതൽ സെപ്‌തംബർ 25 വരെ നടക്കുന്ന ദേശീയ കാംപയിന്റെ ഭാഗമായി ജില്ലയിൽ 40 കേന്ദ്രങ്ങളിൽ പദയാത്രയും പൊതുസമ്മേളനവും, ഹൗസ് ക്യാമ്പയിനും സംഘടിപ്പിക്കും
വിശ്വാസം ജനങ്ങൾക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള നഷ്ടപ്പെട്ടിരിക്കുന്നു. ഒരു മണിക്കൂറിൽ 72 ലക്ഷം വോട്ടുകൾ ചെയ്തതായി മഹാരാഷ്ട്രയിൽ നിന്ന് വരുന്ന റിപ്പോർട്ടുകളും നരേന്ദ്രമോഡി മത്സരിച്ച മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലം അസാധാരണമായി ഒരു മണിക്കൂർ നിർത്തിവച്ച ശേഷം മോഡിയുടെ ഭൂരിപക്ഷം കുത്തനെ കൂടിയതടക്കം പുറത്തുവരുന്ന വോട്ട് കൊള്ളയുടെ കഥകൾ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു എന്ന അവകാശപ്പെടുന്ന തൃശൂരിൽ അവരുടെ ഭൂരിപക്ഷത്തേക്കാൾ വോട്ട് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ചേർത്തതായി കണ്ടെത്തിയിരുന്നു. രാജ്യത്ത് ബിജെപി അധികാരം പിടിച്ചെടുക്കുവാനും നിലനിർത്തുന്നതിനും വേണ്ടി വോട്ട് കൊള്ള ഉൾപ്പെടെയുള്ള കുൽസിത ശ്രമങ്ങൾ നടത്തിയെന്ന് വ്യക്തമായിരിക്കുന്നു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലക്കാരുടെ നിയമനം ഉൾപ്പെടെ ഈ അട്ടിമറിയും ഗൂഢാലോചനയും സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. രാജ്യത്തെ ജനങ്ങളെ വിഡ്‌ഡികളാക്കി ഇനിയും അധികാരത്തിൽ തുടരാനാണ് ഭാവമെങ്കിൽ ജനാധിപത്യത്തെ സംരക്ഷിക്കാനും നിലനിർത്താനും ജനങ്ങൾ തെരുവിലിറങ്ങുന്ന സമയം വിദൂരമല്ല.
വാർത്താ സമ്മേളനത്തിൽ സലിം കരമന (ജില്ലാ ജനറൽ സെക്രട്ടറി) അജയൻ വിതുര (ജില്ലാ വൈസ് പ്രസിഡന്റ്)
ഷംസുദീൻ മണക്കാട് (ജില്ലാ ട്രഷറർ) സംബന്ധിച്ചു.
മീഡിയ ഇൻചാർജ് എ എസ് മുസ്സമ്മിൽ
+91 6238964036