Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇലക്ട്രോണിക് വോട്ടിങ്‌ മെഷീനുകളുടെ കമ്മീഷനിങ്‌ പ്രവർത്തനങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ വിലയിരുത്തി. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിലും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലും മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലുമുള്ള വിതരണ കേന്ദ്രങ്ങൾ കളക്ടർ സന്ദർശിച്ചു. നാളെ (ഡിസംബർ 7) വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ്‌ പൂർത്തികരിക്കും.  

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ മാനന്തവാടി സെന്റ് പാട്രിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ സെന്റ് മേരീസ് കോളേജിലും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ എസ്.കെ.എം.ജെ ഹൈസ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിൽ പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് കമ്മീഷനിങ്‌ നടക്കുന്നത്. കല്‍പ്പറ്റ നഗരസഭയിലെ വോട്ടിങ് യന്ത്രങ്ങള്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലും മാനന്തവാടി നഗരസഭയിൽ മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിൽ അസംപ്ഷന്‍ ഹൈസ്‌കൂളിലുമാണ് കമ്മീഷനിങ്‌. ജില്ലാ തെരഞ്ഞെടുപ്പ് ഒബ്‌സർവർ, റിട്ടേണിങ്‌ ഓഫീസർമാര്‍, അസിസ്റ്റന്റ് റിട്ടേണിങ്‌ ഓഫീസർമാര്‍, സെക്ട‌റൽ ഓഫീസർമാർ, മാസ്റ്റർ ട്രെയിനർമാർ എന്നിവർ നേതൃത്വം നൽകി. ഇ.വി.എം കമ്മീഷനിങ്‌ നടപടികൾ നേരില്‍ കണ്ട് വിലയിരുത്താന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

ഹരിത തെരഞ്ഞെടുപ്പ് പ്രചരണ ജാഥ

ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത തെരഞ്ഞെടുപ്പ് പ്രചരണ ജാഥ സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രചരണ ജാഥ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഹരിത ചട്ടങ്ങൾ പാലിച്ച് മാലിന്യമുക്തവും പരിസ്ഥിതി സൗഹാർദ്ദവുമായ രീതിയിൽ നടത്തുകയാണ് ജാഥയുടെ മുഖ്യലക്ഷ്യം. പ്രചാരണ പ്രവർത്തനങ്ങളിൽ നിരോധിത വസ്തുക്കൾ, ഡിസ്പോസിബിൾ സാധനങ്ങൾ, ഭക്ഷണപ്പൊതികൾ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ എന്നിവയുടെ വ്യാപക ഉപയോഗം മൂലം ഉണ്ടാകുന്ന മാലിന്യത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് പ്രചാരണ പ്രവര്‍ത്തനങ്ങൾ നടത്തുന്നത്.

കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ച ജാഥയിൽ ശുചിത്വ മിഷന്‍, ജില്ലാ പ്ലാനിങ് ഓഫീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ്, പി.ആര്‍.ഡി, ഇലക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വകുപ്പ് ജീവനക്കാർ, കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെയും മുണ്ടേരി ജി.വി.എച്ച്.എസ്.എസിലെയും എസ്.സി.പി അംഗങ്ങൾ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ചാര്‍ജ്ജ് ഓഫീസര്‍മാര്‍, ഇ.വി ഏഥര്‍ ബൈക്കേസ് ക്ലബ് എന്നിവർ പങ്കെടുത്തു.

ലഹരിവിരുദ്ധ ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു

മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ ഷാജി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. നാല് മാസമായി നടന്നുവരുന്ന ടൂർണമെന്റിൽ അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്ട്രൈക്കേഴ്സ് എഫ്സിയാണ്‌ ടൂർണമെന്റിലെ വിജയികൾ. വിദ്യാർഥികളുടെ ഊർജ്ജം ഗുണപരമായ മാർഗത്തിൽ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് എൻ.എസ്.എസ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ടി.കെ പ്രഷിഭ അധ്യക്ഷയായ പരിപാടിയിൽ എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ കെ.എസ് ശ്യാൽ, വിമുക്തി മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ, സ്കൂൾ പ്രധാനാധ്യാപകൻ എം.സി.അശോകൻ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.അമൃത അധ്യക്ഷയായ പരിപാടിയിൽ കരിയർ ഗൈഡൻസ് സെൽ ഇൻ ചാർജ് കെ.എൻ ഇന്ദ്രൻ, വിമുക്തി മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ, എച്ച്.ഐ.ടി.സി പി.വി സൗമ്യ, വളണ്ടിയർ ലീഡർമാരായ എം.എസ് അനുപ്രിയ, അമ്രാസ് അബ്ദുള്ള, എയ്ഞ്ചൽ ഡെന്നിസ്, അമൽ മനോജ് എന്നിവർ പങ്കെടുത്തു.

ശാസ്ത്രീയ പശുപരീപാലന പരിശീലനം

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്ക് കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഡിസംബർ 16 മുതൽ 20 വരെ ശാസ്ത്രീയ പശുപരിപാലന പരിശീലനം നല്‌കുന്നു. താത്പര്യമുള്ളവർ ഡിസംബർ ഏട്ട് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. ആധാർ കാർഡ്, ബാങ്ക് പാസ്‍ബുക്ക്‌ എന്നിവയുടെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കുന്നവർക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. ഫോൺ: 0495 2414579.

വൈദ്യുതി മുടങ്ങും

സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ സുൽത്താൻ ബത്തേരി പ്രദേശത്ത് ഇന്ന് (ഡിസംബർ 6) രാവിലെ 11.30 മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി-പുളിഞ്ഞാൽ റോഡ്,  8/4-ഒഴുക്കൻമൂല റോഡ്, പുലിക്കാട് പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 6) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഗതാഗത നിയന്ത്രണം

പനമരം-നടവയൽ-നെല്ലിയമ്പം പ്രദേശത്തെ പനമരം ചെറുപുഴ പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നും നാളെയും (ഡിസംബർ 6, 7) ബീനാച്ചി – പനമരം റോഡിലെ ഗതാഗതം പൂർണമായി നിയന്ത്രിക്കും. സുൽത്താൻ ബത്തേരി നിന്ന് പനമരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നടവയൽ ചീക്കല്ലൂർ റോഡിലൂടെയും മാനന്തവാടിയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന വാഹനങ്ങൾ കണിയാമ്പറ്റ മീനങ്ങാടി റോഡിലൂടെയും സഞ്ചരിക്കേണ്ടതാണ്.

Back To Top