
തിരുവനന്തപുരം: മോഡൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും 1988 ബാച്ച് IAS ഓഫീസറുമായിരുന്ന എം നന്ദകുമാറിൻ്റെ അനുസ്മരണ സമ്മേളനം ഇന്ന് (സെപ്തംബർ 15) ഉച്ചയ്ക്ക് 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സബ് കളക്ടർ, ജില്ലാ കളക്ടർ, പി. ആർ ഡി ഡയറക്ടർ തുടങ്ങിയ വിവിധ തസ്തികകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
മോഡൽ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ഷിജു വി അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ കെ.വി. പ്രമോദ് സ്വാഗതം പറയും. പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് എ. സമ്പത്ത് മുഖ്യപ്രഭാഷണം നടത്തും. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. വൈസ് പ്രിൻസിപ്പൽ ഫ്രീഡ മേരി ജെ എം നന്ദി അറിയിക്കും.
പ്രിൻസിപ്പൽ