
ത്രികക്ഷി കരാർ പ്രകാരം ആരംഭിച്ച തിയേറ്റർ കോംപ്ലക്സുകളുടെ കരാർ വ്യവസ്ഥ സർക്കാർ ലംഘിക്കുന്നുവെന്നും അത് അംഗീകരിക്കാനാകില്ലെന്നും എം വിൻസെന്റ് എംഎൽഎ. കിഫ്ബി തിയേറ്റർ ലോൺ തിരിച്ചടവിനായി കെഎസ്എഫ്‌ഡിസിയുടെ 16 തിയേറ്ററുകൾ കിഫ്ബിക്കു പണയപ്പെടുത്താൻ സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
16 തിയേറ്ററുകൾ കിഫ്ബിക്ക് പണയപ്പെടുത്തുവാൻ സർക്കാർ നീക്കം നടത്തുന്നു. അത് അംഗീകരിക്കാനാകില്ല. ഷാജി എൻ കരുൺ ഇതിനെ എതിർത്തിരുന്നു. ഇപ്പോൾ ചെയർമാനില്ലാത്ത സൗകര്യം നോക്കി സർക്കാർ നീക്കം നടത്തുകയാണെന്നും സർക്കാരിൻ്റെ നീക്കം കെഎസ്എഫ്‌ഡിസിയെ തകർക്കുമെന്നും എം വിൻസെന്റ് പ്രതികരിച്ചു.
കെഎസ്എഫ്‌ഡിസിയെ കടക്കെണിയിലാക്കി തകർക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.