Flash Story
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡിസംബർ 4 നാവികസേന ദിനം :
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന് അന്ത്യാജ്ഞലി നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ.എം.എ യൂസഫലി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി പുഷ്പചക്രം അർപ്പിച്ചു. രാവിലെയോടെ ദർബാർ ഹാളിൽ ആരംഭിച്ച പൊതുദർശന ചടങ്ങിലേക്കാണ് എം.എ യൂസഫലി എത്തിയത്. വിമാന മാർ​ഗം തിരുവനന്തപുരത്ത് എത്തിയ ലുലു ​​ഗ്രൂപ്പ് ചെയർമാൻ ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിൽ പങ്കുചേർന്നു.
​ഗവർണർ രാജേന്ദ്ര അലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അം​ഗം വൃന്ദാ കാരാട്ട്, മുൻ പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.എം പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. വി.എസിന്റെ നിര്യാണത്തിൽ ദുഖം പങ്കുവച്ചു. മകൻ അരുൺ കുമാറിനെ ചേർത്ത് പിടിച്ചും മകൾ വി.വി ആശയുടെ ഭർത്താവിനെ കണ്ട് ആശ്വസ വാക്ക് നൽകിയുമാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട സഖാവിനെ അവസാനമായി കണ്ട് മടങ്ങിയത്. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി.എസ് എന്നും അതിലുപരി നല്ലൊരു രാഷ്ട്രീയ നേതാവും ഞാനുനമായി ആത്മബന്ധം പുലർത്തിയിരുന്ന രാഷ്ട്രീയ നേതാവാണ് വിടപറഞ്ഞെതെന്നും എം.എ യൂസഫലി പ്രതികരിച്ചു. ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. കർക്കശമായ കാര്യങ്ങൾ തീരുമാനിക്കാനുള്ള അദ്ദേഹത്തിന്റെ പാഠവം ഞാൻ നേരിട്ട് കണ്ട് അനുഭവിച്ച വ്യക്തിയാണ്, സ്മാർട്സിറ്റികാര്യങ്ങളിലൊക്കെ അടുത്ത് ഇടപഴകാനുള്ള സാഹചര്യവുംഅദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയെ കുറിച്ച് നേരിട്ട് മനസിലാക്കാനുള്ള സാഹചര്യവും എനിക്കുണ്ടായിട്ടുണ്ട്. രാഷ്ട്രീയ നേതാവിനെക്കാൾ നല്ലൊരു ഭരണാധികാരിയായിരുന്നു. വി.എസ്. മുഖ്യമന്ത്രി എന്നതിലുപരി സംസ്ഥാനത്തിനും രാജ്യത്തിനുമായി കഠിനാധ്വാനം ചെയ്ത ഭരണാധികാരിയായിരുന്നു വി.എസ്. എന്നും അദ്ദേഹം ഓർമിച്ചു. വി.എസ്. പ്രവാസികൾക്കായി നോർക്ക റൂട്സ് ചെയർമാനായിരിക്കെ നടത്തിയത് ബൃഹത്തായ ഇടപെടലുകളെന്നും എം.എ യൂസഫലി വ്യക്തമാക്കി.

മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പതിറ്റാണ്ടുകൾ നിറഞ്ഞു നിന്നിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ വിയോ​ഗം തീരാ നഷ്ടമാണെന്ന് അദ്ദേഹം അനുശോചിച്ചു. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നമുക്ക് നഷ്ടമായത്. വി.എസ്സുമായി വളരെ അടുത്ത സ്നേഹബന്ധമാണ് ഞാൻ വെച്ചു പുലർത്തിയിരുന്നതെന്നും യൂസഫലി പ്രതികരിച്ചത്.. 2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ തന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമ്മയായി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ വ്യക്തമാക്കി.കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന അദ്ദേഹത്തോടൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം എനിക്ക് അടുത്ത് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നുള്ള അനുഭവവും അദ്ദേഹം അനുശോചന കുറിപ്പിൽപങ്കുവച്ചു. എൻ്റെ സഹോദരതുല്യനായ സഖാവ് വി.എസ്സിൻ്റെ ഈ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നെന്നും എം.എ യൂസഫലി പ്രതികരിച്ചു.

Back To Top