
പകരം വെക്കാനില്ലാത്ത മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടി 74ന്റെ നിറവിൽ. സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നു. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഘനഗംഭീരമായ ശബ്ദം, ആകാര സൗഷ്ഠവം, ഉച്ഛാരണ ശുദ്ധികൊണ്ടുമെല്ലാം കാഴ്ചക്കാരെ വിസ്മയിപ്പിച്ച താരമാണ് മമ്മൂട്ടി. സിനിമ, രാഷ്ട്രീയം, സാംസ്കാരികം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും ആരാധകരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയത്.
സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളും സിനിമയിലെ രംഗങ്ങളും പങ്കുവെച്ചുകൊണ്ട് ആരാധകർ ആഘോഷമാക്കുകയാണ് ഈ ദിനം. പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് സമൂഹ മാധ്യമത്തിൽ മമ്മൂട്ടി ചിത്രം പങ്കുവെച്ചിരുന്നു. കറുത്ത ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. കറുത്ത ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം പങ്കിട്ടാണ് താരം സ്നേഹത്തിന് നന്ദി പറഞ്ഞത്. ‘എല്ലാവര്‍ക്കും നിറയെ സ്നേഹവും നന്ദിയും, പിന്നെ സര്‍വശക്തനും’ എന്നാണ് കുറിപ്പ്. മന്ത്രി ഗണേഷ് കുമാറുള്‍പ്പടെ നിരവധിപ്പേരാണ് ചിത്രത്തിന് ചുവടെ കമന്റില്‍ സ്നേഹം അറിയിച്ചിരിക്കുന്നത്.