
മാനവീയം വീഥിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന
തിരുവനന്തപുരം കോർപ്പറേഷനിലെ തൊഴിലാളികൾക്ക് മാനവീയം തെരുവിടം റെയ്ൻ കോട്ടുകൾ സമ്മാനിച്ചു. അഡ്വ കെ പി രെണദിവെ അധ്യക്ഷനായി. കോർപ്പറേഷൻ സിപിഐ എം പാർലമെന്ററി പാർട്ടി ലീഡർ അഡ്വ എസ് പി ദീപക്ക് ഉദ്ഘാടനം നിർവ്വഹിച്ച് റെയ്ൻ കോട്ടുകൾ കൈമാറി. കണ്ണൻമൂല വിജയൻ, കെ ജി സൂരജ്, സുഭദ്ര അമ്മ കെ, എം ജി പ്രഭാകരൻ, എൻ സുരേന്ദ്രൻ, ഉണ്ണി കണ്ണൂർ എന്നിവർ സംസാരിച്ചു. ദുബായിലെ മാനവീയം സംഘാടകൻ ഷമീർ അബൂബക്കറാണ് മഴക്കോട്ടുകൾ സ്പോൺസർ ചെയ്തത്. ഫാത്തിമ ബീവി എസ് നന്ദി പറഞ്ഞു.
