Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

കേന്ദ്ര ബജറ്റില്‍ കേരളത്തോട്‌ കാണിച്ച കൊടിയ അവഗണനയില്‍ പ്രതിഷേധിച്ച്‌ ഫെബ്രുവരി 3-ാം തീയ്യതി കരിദിനമായി ആചരിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആഹ്വാനം ചെയ്‌തു.

ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ബജറ്റിന്‌ മുമ്പ്‌ കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം 29 ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്‌ ഒന്നുപോലും പരിഗണിച്ചില്ല. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന്‌ ലഭിച്ചില്ല. കേരളത്തിന്റെ സ്വപ്‌നമായ എയിംസ്‌ ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല. റെയില്‍വെ വികസനത്തിനായുള്ള 7 അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള. പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുര്‍വ്വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന്‌ ആയുര്‍വ്വേദ എയിംസ്‌ ഇല്ല. ഉള്‍നാടന്‍ ജല ഗതാഗത പദ്ധതിയിലും കേരളമില്ല.

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല. സര്‍വ്വകലാശാലകളും, ടൗണ്‍ഷിപ്പുകളും പ്രഖ്യാപിച്ചതിലും കേരളത്തെ ഉള്‍പ്പെടുത്തിയില്ല. റബ്ബറിന്റെ വില സ്ഥിരതാ ഫണ്ടും ഇല്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന റെയില്‍വെ കോച്ച്‌ ഫാക്ടറിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമില്ല. കേരളത്തിന്റെ സമ്പദ്‌ഘടനയെ ഏറെ സഹായിക്കുന്ന പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള യാതൊരു നടപടിയും കേന്ദ്ര ബജറ്റില്‍ സ്വീകരിച്ചില്ല. ആശ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കര്‍മാരെ പൂര്‍ണ്ണമായും അവഗണിച്ചു.

ബജറ്റ്‌ സാധാരണക്കാരെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ്‌ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതാണ്‌. കോര്‍പ്പറേറ്റുകളുടെ നികുതി വര്‍ദ്ധിപ്പിച്ചില്ലെന്ന്‌ മാത്രമല്ല, വന്‍കിട കമ്പനികളുടെ ആള്‍ട്ടര്‍നേറ്റ്‌ ടാക്‌സ്‌ കുറയ്‌ക്കുകയും ചെയ്‌തു.

സംസ്ഥാനത്തിന്റെ എല്ലാവിധ താല്‍പര്യങ്ങളേയും ഹനിക്കുന്ന ഒന്നായി കേന്ദ്ര ബജറ്റ്‌ മാറിയിരിക്കുകയാണ്‌. തൊഴിലുറപ്പ്‌ പദ്ധതിയിലുണ്ടായ വന്‍ വെട്ടിക്കുറവ്‌ കേരളത്തില്‍ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയേയും തകിടം മറിക്കുന്നതാണ്‌. ക്ഷേമ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള യാതൊരു നീക്കവും ഈ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. പാവങ്ങളെ പൂര്‍ണ്ണമായും അവഗണിച്ച ഈ ബജറ്റ്‌ കേരളത്തിനും വലിയ അവഗണനയാണ്‌ സംഭാവന ചെയ്‌തിരിക്കുന്നത്‌.

ഫെബ്രുവരി 3-ാം തീയ്യതി എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തി കേന്ദ്ര അവഗണനക്കും, ജനദ്രോഹ ബജറ്റിനുമെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. ഈ പരിപാടിയില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

Back To Top
onwin