
തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യ പരിഷ്കർത്താവും ആയിരുന്ന ശഹീദ് വക്കം അബ്ദുൽ ഖാദർ ജീവിതം സന്ദേശം എന്നിവ അനുസ്മരിച്ച് സെപ്റ്റംബർ 10 ബുധനാഴ്ച്ച പ്രസ്സ് ക്ലബ്ബിൽ വെച്ച് അനുസ്മരണ സമ്മേളനം നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ശിഹാബുദീൻ മാന്നാനി പത്ര സമ്മേളനത്തിൽ പറഞ്ഞു .
ശഹീദ് വക്കം അബ്ദുൽ ഖാദർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ പോലും അർപ്പിച്ച മഹാനായ വെക്തി യായിരുന്നു. അദ്ദേഹം ബ്രിട്ടീഷുകാരുടെ തടവറകളിൽ കഴിഞ്ഞ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറയ്ക്ക് പ്രചോദനമാകേണ്ടതാണ്. മതേതരത്വം, ദേശീയത, മനുഷ്യസ്നേഹം എന്നിവയെ ആധാരമാക്കി അദ്ദേഹം ജീവിതമുടനീളം പ്രവർത്തിച്ചു. അദ്ദേഹം ഒരു സാമൂഹിക നേതാവായും കരുണയുടെ മുഖമായും മാറാൻ ഇടയാക്കി. രാജ്യ ചരിത്രത്തിൽ നിന്ന് മുസ്ലിംകളെ വെട്ടിമാറ്റുന്ന ഈ സാഹചര്യത്തിൽ ഇത്തരം അനുസ്മരണങ്ങൾ അനിവാര്യമാണ്.അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 82 വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുന്നത്.
അനുസ്മരണ സമ്മേളനത്തിൽ എസ്ഡിപിഐ ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. വെൽഫയർ പാർട്ടി സംസ്ഥാന ട്രഷറര്‍ സജിദ് ഖാലിദ്, വക്കം അബ്ദുൽ ഖാദറിന്റെ സഹോദര പുത്രൻ ഫാമി എ ആർ, കെ എം വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം. ഷംസുദ്ദീൻ മന്നാനി മുസ്‌ലിം കോർഡിനേഷൻ ചെയർമാൻ കായിക്കര ബാബു, ഗ്രന്ഥകർത്താവ് ജമാൽ മുഹമ്മദ്, ഗ്രന്ഥകർത്താവ് എ എം. നദവി, ആക്റ്റിവിസിറ്റ് എ എസ് അജിത് കുമാർ, ആക്റ്റിവിസിറ്റ് വിനീത വിജയൻ. ആക്റ്റിവിസിറ്റ് ജി രഘു, ജനതാൾ ജില്ലാ പ്രസിഡന്റ് മണനാക്ക് അഡ്വ. ഫിറോസ് ലാൽ. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ശിഹാബുദീൻ മാന്നാനി, എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി സലിം കരമന, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിയാദ് കണ്ടള വിവിധ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ പങ്കെടുക്കും. പ്രെസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീൻ മന്നാനി,ജില്ലാ സെക്രട്ടറി
സിയാദ് തോളിക്കോട് എന്നിവർ പങ്കെടുത്തു.
ജില്ലാ മീഡിയ ഇൻചാർജ്
എ എസ് മുസ്സമിൽ
+91 6238964036