
മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ വന്നടിഞ്ഞ തീരപ്രദേശങ്ങൾ മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിച്ചു. ഇവ മാറ്റുന്നത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പരിസ്ഥിതി ആഘാതം ഏൽക്കാത്തവിധം എല്ലാം മാറ്റേണ്ടതുണ്ട്. ജനങ്ങൾക്ക് അപകട ഭീഷണി ഇല്ല എന്ന് ഉറപ്പാക്കണം. ശാസ്ത്രീയ പരിശോധനകളിലൂടെ രാസ മാലിന്യ അപകട സാധ്യത വിലയിരുത്തി വരികയാണ്. വൈദഗ്ധ്യം ഉള്ളവരുടെ സംഘത്തെ നിയോഗിച്ച് സമയബന്ധിതമായി കണ്ടൈനർകളെല്ലാം മാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഡോ സുജിത്ത് വിജയൻ പിള്ള എം എൽ എ, ജില്ലാ കലക്ടർ എൻ ദേവീദാസ്, എ ഡി എം ജി നിർമ്മൽ കുമാർ, മറ്റു ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുഗമിച്ചു.