Flash Story
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:

തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ബോർഡിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും മന്ത്രി കൃഷ്ണൻ കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെടുക്കും.15 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും നൽകണം. ലൈൻ താഴ്ന്ന് കിടന്നിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതായിരുന്നു. സ്കൂളിൻ്റെ ഭാഗത്തു നിന്നും കെഎസ്ഇബിക്ക് പരാതി ലഭിച്ചിട്ടില്ല. പഞ്ചായത്തിൻ്റെ അനുമതി ഷെഡ് കെട്ടാൻ വേണമെന്നും മന്ത്രി പറഞ്ഞു.

മകനെ രാവിലെ സ്കൂളിൽ കൊണ്ടുവിട്ടിട്ട് പോന്നതാണെന്നും പിന്നെ തനിക്കൊന്നും അറിയില്ലെന്നും നെഞ്ച്പൊട്ടി പറയുകയാണ് മിഥുന്റെ അച്ഛൻ മനോജ്. ‘വൈകിട്ട് ചെരുപ്പ് മേടിക്കണമെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോയതാണ്. അവനെ വിട്ട് തിരികെ വീട്ടിലേക്ക് എത്തി കുറച്ച് കഴിഞ്ഞാണ് ആൾക്കാര് എന്നെ വിളിക്കുന്നത്. പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് ചെല്ലാൻ പറഞ്ഞു. എനിക്കത്രയേ അറിയത്തുള്ളൂ. അതിൽക്കൂടുതലൊന്നും അറിയില്ല. എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു.’ പൊട്ടിക്കരഞ്ഞുകൊണ്ട് മനോജിൻ്റെ വാക്ക്.

Back To Top