Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സബ്സിഡി ഉല്‍പ്പന്നങ്ങളെത്തിക്കാന്‍ ഓണക്കാലത്ത് ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ഈ മാസം 18ന് ഔദ്യോഗികമായി തുടര്‍ പദ്ധതിയായി പ്രഖ്യാപിച്ച് വ്യാപകമാക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃ കാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ ആലുംമൂടില്‍ പുതിയതായി ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അതിദരിദ്രരും പട്ടിണിയുമില്ലാത്ത കേരളമെന്ന പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ഥ്യമാക്കുകയാണ്. ആലുംമൂട് നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നടപ്പാക്കിയത്. കുണ്ടറ മണ്ഡലത്തിലെ 13മത്തെയും ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ രണ്ടാമത്തെയും മാവേലി സ്റ്റോറാണിത്. 1700 ഔട്ട്ലെറ്റുകളുടെ ശൃംഖലയോടെ കേരളത്തില്‍ എല്ലാ പഞ്ചായത്തിലും സാന്നിധ്യമുള്ള പ്രസ്ഥാനമായി സപ്ലൈകോ മാറി. കഴിഞ്ഞ ഓണക്കാലത്ത് കൃത്യമായ വിപണി ഇടപെടലിലൂടെ എല്ലാ അവശ്യസാധനങ്ങളും ന്യായവിലയ്ക്ക് നല്‍കാന്‍ കഴിഞ്ഞു. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അനുവദിച്ചതിനേക്കാള്‍ അധികം അരിയും നല്‍കി. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയാത്ത രീതിയില്‍ വെളിച്ചെണ്ണയ്ക്ക് വില വര്‍ധനവുണ്ടായപ്പോള്‍ കേരഫെഡ്, വിവിധ സഹകരണ സ്ഥാപനങ്ങള്‍, വെളിച്ചെണ്ണ ഉത്പാദകര്‍ തുടങ്ങിയവരുമായി നടത്തിയ ഇടപെടല്‍ മൂലമാണ് വിലക്കുറവില്‍ വെളിച്ചെണ്ണ നല്‍കാന്‍ സാധിച്ചത്. മലയോര മേഖലയിലെ ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കി വരികയാണ്. സപ്ലൈകോയുടെ ഔട്ട്ലെറ്റുകള്‍ കുറവുള്ള പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ വഴി വ്യാപകമായി സബ്സിഡി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

പി സി വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനായി. ആദ്യ വില്പന മുന്‍ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ ഉപഭോക്താവിന് നല്‍കി നിര്‍വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഡി അഭിലാഷ്, തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി സിന്ധു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ എസ് പ്രസന്നകുമാര്‍, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ജയകുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സി ശ്രീജ, അഡ്വ. ഫാറൂഖ് നിസാര്‍, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആമിന ഷെരീഫ്, ഷീലാ കുമാരി, എം സെയ്ഫുദ്ദീന്‍, മെമ്പര്‍മാരായ കെ മിനി, ശ്രീജിത്ത്, ജലജാ ഗോപന്‍, ജലജകുമാരി, ബിനി തോമസ്, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ജയമോള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജി എസ് ഗോപകുമാര്‍, ദക്ഷിണ മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ സി വി മോഹനകുമാര്‍, തിരുവനന്തപുരം സപ്ലൈകോ മേഖലാ മാനേജര്‍ എസ് ആര്‍ സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 2874/2025)

പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നാലിന്

നാടിന്റെ വികസനത്തിനും ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് ഒക്ടോബര്‍ നാലിന്. രാവിലെ 9.30 ന് പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജി.എസ്.ജയലാല്‍ എം.എല്‍.എ വികസന സദസ് ഉദ്ഘാടനം ചെയ്യും. വികസനപുരോഗതി, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുജനസമക്ഷം അവതരിപ്പിച്ച് ചര്‍ച്ചയിലൂടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും.

വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോ പ്രദര്‍ശിപ്പിക്കും. പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍, മാലിന്യസംസ്‌കരണം, കെ-സ്മാര്‍ട്, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ വിവിധ പദ്ധതികളില്‍ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍, നൂതന പദ്ധതികള്‍ തുടങ്ങിയവ റിസോഴ്സ് പേഴ്‌സണ്‍ ബാലചന്ദ്രന്‍ അവതരിപ്പിക്കും. പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓപ്പണ്‍ ഫോറവും നടത്തും. കെ സ്മാര്‍ട്ട് ക്ലിനിക്ക് സേവനങ്ങളും ലഭ്യമാക്കും.

പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിയമ്മ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി. കെ.ഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ.ശ്രീകുമാര്‍ പ്രതിഭകളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം എ.ആശാ ദേവി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.സദാനന്ദന്‍ പിള്ള, പൂതക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈലാ ജോയി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി. സുരേഷ് കുമാര്‍, പൂതക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിജാ സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ഗീത, വി.പ്രദീപ്, എസ്.രമ്യ, ഷൈജു ബാലചന്ദ്രന്‍, കെ.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 2875/2025)

ശ്രദ്ധേയമായി ഗാന്ധി കലോത്സവം

ഗാന്ധിവാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധി പീസ് ഫൗണ്ടേഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കൊല്ലം കോര്‍പ്പറേഷനും ചേര്‍ന്നു വിദ്യാര്‍ഥികള്‍ക്കായി പബ്ലിക് ലൈബ്രറിയിലെ സോപാനം സരസ്വതി ഹാളില്‍ ഗാന്ധി കലോത്സവം സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഗാന്ധിയുടെ ത്യാഗോജ്വലമായ ജീവിതം മനസിലാക്കി ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരണം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശൈലേന്ദ്രന്‍ അധ്യക്ഷനായി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി. ആര്‍ കൃഷ്ണകുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ദേവ്, ഫാത്തിമ മാതാ നാഷണല്‍ കോളജ് മലയാള വിഭാഗം മേധാവി പെട്രിഷ്യ ജോണ്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. എസ് പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കലോത്സവത്തിന്റെ ഭാഗമായി എല്‍.പി, യു.പി ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാ മത്സരവും ഗാന്ധി ക്വിസ് മത്സരവും നടന്നു. ഗാന്ധി ക്വിസ് മത്സരത്തില്‍ കരുനാഗപ്പള്ളി സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എന്‍ ഇര്‍ഫ ഒന്നാം സ്ഥാനം നേടി. മുഖത്തല എം ജി ടി എച്ച് എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷെറിന്‍ ഷാ, പേരൂര്‍ എം വി ജി വി എച്ച് എസ് എസിലെ സഹ്റ ഫാത്തിമ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ചിത്രരചന മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാങ്ങാട് സര്‍ക്കാര്‍ എച്ച് എസ് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എസ് ഹൈമി ഒന്നാം സ്ഥാനവും ചാത്തനൂര്‍ എന്‍ എസ് എസ് എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി എസ് എസ് ദേവദത്തന്‍ രണ്ടാം സ്ഥാനവും കൊയിക്കല്‍ സര്‍ക്കാര്‍ എച്ച് എസ് എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥി ഒ ആര്‍ ഭാഗ്യലക്ഷ്മി മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തില്‍ ക്രിസ്തുരാജ എച്ച് എസ് എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥി അര്‍ണവ് ടി വിനോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉളിയക്കോവില്‍ കെ.വി എസ്.എന്‍.ഡി.പി യു.പി.എസിലെ എസ് ആര്‍ സൗരവ് രണ്ടാം സ്ഥാനവും നേടി. എല്‍ പി വിഭാഗത്തില്‍ കോയിക്കല്‍ സര്‍ക്കാര്‍ എച്ച് എസ് എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഒ ആര്‍ ഭവ്യലക്ഷ്മി ഒന്നാം സ്ഥാനവും പോരുവഴി ജി എല്‍ പി എസ് കമ്പലടി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി പി വൈഷ്ണവ് രണ്ടാം സ്ഥാനവും വടക്കേവിള പഞ്ചായത്ത് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥി ദുആ മുഹമ്മദ് റാഫി മൂന്നാം സ്ഥാനവും നേടി. കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ഥി എ അവനീതിനാണ് പ്രോത്സാഹന സമ്മാനം.

(പി.ആര്‍.കെ നമ്പര്‍ 2876/2025)

ദീപാവലി പാക്കേജുകളുമായി ബജറ്റ് ടൂറിസം സെല്‍

ദീപാവലി പ്രമാണിച്ചുള്ള ടൂര്‍ പാക്കേജുകള്‍ ഉള്‍പ്പെടുത്തിയ കലണ്ടര്‍ പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ഒക്ടോബര്‍ 5, 11,19 തീയതികളില്‍ മീന്‍മുട്ടി- പൊന്മുടി യാത്രയോടെയാണ് ആരംഭിക്കുന്നത്. പൊന്മുടിക്കൊപ്പം മീന്‍മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍ എന്നിവ അടങ്ങുന്ന യാത്രക്ക് 650 രൂപയാണ് നിരക്ക്. ഒക്ടോബര്‍ 5, 18 ദിവസങ്ങളില്‍ ഇല്ലിക്കല്‍ കല്ല്- ഇലവീഴാപൂഞ്ചിറ യാത്രയ്ക്ക് 660 ആണ് നിരക്ക്. ഗവി- അടവി പരുന്തുംപാറ യാത്ര ഒക്ടോബര്‍ 6, 14, 24 തീയതികളിലായി ഉണ്ടാകും- 1750 രൂപയാണ് നിരക്ക്. പൗര്‍ണമിക്കാവ് യാത്ര ഒക്ടോബര്‍ ഏഴിനാണ്. ആഴിമല, ചെങ്കല്‍, കുഴിപ്പള്ളം എന്നിവയും ഉള്‍പ്പെടും.

മൂകാംബിക തീര്‍ത്ഥാടനം ഒക്ടോബര്‍ 9ന് സംഘടിപ്പിക്കുന്നു, 3480 രൂപയാണ് നിരക്ക്. കൊല്ലൂരിന് പുറമെ വടക്കുംനാഥ ക്ഷേത്രം, ഉത്രാളിക്കാവ്, ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അനന്തപുരം തടാക ക്ഷേത്രം, സിദ്ധി വിനായക ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ എന്നീ ക്ഷേത്രങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടും. മൂന്നാര്‍ യാത്ര ഈ മാസം 11, 19, 26 തീയതികളിലായി നടക്കും. വാഗമണ്‍ – പരുന്തുംപാറ ഉല്ലാസ യാത്ര ഒക്ടോബര്‍ 11, 20 ദിവസങ്ങളിലായി ചാര്‍ട്ട് ചെയ്തിട്ടുണ്ട്. കാല്‍വരി മൗണ്ട്, അഞ്ചുരുളി, രാമക്കല്‍മേട് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ട്രിപ്പിന് 1050 രൂപയാണ് നിരക്ക്.

ആഡംബര കപ്പലില്‍ അറബിക്കടല്‍ ചുറ്റിക്കറങ്ങാന്‍ അവസരം ഒരുക്കുന്ന കപ്പല്‍ യാത്ര ഒക്ടോബര്‍ 16, 26 ദിവസങ്ങളില്‍ നടക്കും. അവധി ദിവസങ്ങളില്‍ 3840 രൂപയും പ്രവര്‍ത്തി ദിവസങ്ങളില്‍ 3540 രൂപയുമാണ് നിരക്ക്. പൂവാര്‍ ദ്വീപുകളുടെ മനോഹാരിത ആസ്വദിക്കാനായിട്ടുള്ള ആദ്യ യാത്ര ആണ് പൂവാര്‍ ഐലന്റ്‌സ്, ബോട്ടിങ് ഉള്‍പ്പടെ 1110 രൂപയാണ് നിരക്ക്. ചാലിയേക്കര, മാമ്പഴത്തറ സന്ദര്‍ശിച്ച് അമ്പനാട് പോകുന്ന ട്രിപ്പ് രാവിലെ ആറിന് ആരംഭിക്കും. 550 രൂപയാണ് നിരക്ക്. ഒക്ടോബര്‍ 24ന് വൈകിട്ട് ആറിന് ആരംഭിക്കുന്ന മലക്കപ്പാറ യാത്ര 25 ന് രാത്രി മടങ്ങി എത്തും. അന്വേഷണങ്ങള്‍ക്ക്: 9747969768, 9995554409.

(പി.ആര്‍.കെ നമ്പര്‍ 2877/2025)

ഡ്രൈവര്‍ നിയമനം

കിഴക്കേ കല്ലട പഞ്ചായത്ത്- ഈസ്റ്റ് കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കും. യോഗ്യത: എസ് എസ് എല്‍ സി, ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 10ന് രാവിലെ 11ന് ഹാജരാകണം. ഫോണ്‍: 0474 2586688.

(പി.ആര്‍.കെ നമ്പര്‍ 2878/2025)

ട്രേഡ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചാത്തന്നൂര്‍ ഐ.ടി.ഐയില്‍ ഡ്രസ് മേക്കിങ് ട്രേഡിലെ താല്‍കാലിക ഒഴിവിലേക്ക് ഈഴവ/ബില്ലവ/തീയ വിഭാഗത്തില്‍ നിന്നും ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ് മേക്കിങ്/ ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ്/ കോസ്റ്റ്യൂം/അപ്പാരല്‍ ടെക്‌നോളജി വിഷയങ്ങളില്‍ ബി. വോക്ക് ബിരുദവും പ്രവര്‍ത്തി പരിചയവും. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ ആറ് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.

(പി.ആര്‍.കെ നമ്പര്‍ 2879/2025)

സംസ്ഥാനതല ചെസ് മത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ചെസ് മത്സരത്തിന് പങ്കെടുക്കുന്നതിന് ഒക്ടോബര്‍ അഞ്ച് വരെ അപേക്ഷിക്കാം. ഒക്ടോബര്‍ ഏഴിന് കണ്ണൂരിലാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപ വീതവും നാല് മുതല്‍ എട്ടാം സ്ഥാനം വരെ 3000 രൂപ വീതവും സമ്മാനമായി ലഭിക്കും. 15 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com ലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസിലോ ലഭ്യമാക്കണം. ഫോണ്‍: 0471-2308630.

(പി.ആര്‍.കെ നമ്പര്‍ 2880/2025)

ഇ-ടെന്‍ഡര്‍

മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷി വനിതകള്‍ക്കായി സൈഡ് വീലോടുകൂടിയ സ്‌കൂട്ടര്‍ ലഭ്യമാക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 16 വൈകിട്ട് അഞ്ച് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 8281999106, 0474 2504411.

(പി.ആര്‍.കെ നമ്പര്‍ 2881/2025)

വര്‍ക്ക്‌ഷോപ്പ്

കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ആറിന് രാവിലെ 10 ന് ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളില്‍ എക്സ്പോര്‍ട്ട് വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. കൊല്ലം താലൂക്ക് പരിധിയിലെ സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്: 9446701409, 8848149500.

(പി.ആര്‍.കെ നമ്പര്‍ 2882/2025)

കാഷ്യൂ കോണ്‍ക്ലേവ്; ലോഗോ ക്ഷണിച്ചു

കൊല്ലത്ത് ഒക്ടോബര്‍ 14 ന് നടക്കുന്ന കാഷ്യൂ കോണ്‍ക്ലേവില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ലോഗോ ക്ഷണിച്ചു. ho@cashewcorporation.com ഇമെയിലിലോ സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കാഷ്യൂ ഹൗസ്, മുണ്ടയ്ക്കല്‍, കൊല്ലം -691001 വിലാസത്തിലോ ഒക്ടോബര്‍ ഏഴിനകം ലഭ്യമാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം നല്‍കും. ഫോണ്‍: 0474 2742273.

(പി.ആര്‍.കെ നമ്പര്‍ 2883/2025)

ഗതാഗത നിയന്ത്രണം

കൊല്ലം- ആയൂര്‍ റോഡില്‍ മലേവയലില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ ഒക്ടോബര്‍ ഏഴുവരെ ഗതാഗതം തിരിച്ചുവിടും. ആയൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങള്‍ മീയന്നൂരില്‍ നിന്ന് ഇടത്തേക്ക് പോയി അസീസിയ കോളജ് കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് വെളിച്ചക്കാല ജംഗ്ഷന്‍ വഴി പോകാനും തിരിച്ചും ഇതേ റൂട്ടില്‍ പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍ 2884/2025)

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കില്‍ ട്രേഡ് തസ്തികയിലെ ഒഴിവിലേക്ക് പൊതുവിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: ബി-വോക്/ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ എട്ടിന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2712781.

(പി.ആര്‍.കെ നമ്പര്‍ 2885/2025)

പ്രവാസികള്‍ക്കായി നോര്‍ക്ക-ഇന്ത്യന്‍ ബാങ്ക് സംരംഭക വായ്പാ നിര്‍ണയക്യാമ്പ് ഒക്ടോബര്‍ നാലിന് കരുനാഗപ്പള്ളിയില്‍

പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക വായ്പാ നിര്‍ണയക്യാമ്പ് ഒക്ടോബര്‍ നാലിന് കരുനാഗപ്പള്ളിയില്‍. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കിവരുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവാ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതലാണ് ക്യാമ്പ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പുകളും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രയോജനപ്പെടുത്താം. സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പദ്ധതി വഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. www.norkaroots.kerala.gov.in മുഖേന പ്രവാസികള്‍ക്ക് അപേക്ഷ നല്‍കാം.

(പി.ആര്‍.കെ നമ്പര്‍ 2886/2025)

കുരിയോട്ടുമലയില്‍ ക്രോപ്പ് മ്യൂസിയം ആരംഭിച്ചു

കുരിയോട്ടുമല ക്രോപ്പ് മ്യൂസിയവും ഇന്‍ഡോര്‍ ഔട്ട്ഡോര്‍ പ്ലാന്റ്, അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവില്‍പ്പനയും കുരിയോട്ടുമല ഫാമില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നജീബത്ത് അധ്യക്ഷയായി. പിറവന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമരാജന്‍, കുരിയോട്ടുമല സൂപ്രണ്ട് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്‍ഡോര്‍ പ്ലാന്റുകള്‍, വീടുകളെ മനോഹരമാക്കുന്ന വിവിധതരം ചെടികള്‍, അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങി ഇരുപതോളം വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുവാനും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനും കഴിയുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്.

(പി.ആര്‍.കെ നമ്പര്‍ 2887/2025)

Back To Top