Flash Story
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ച
കുടിവെള്ളം നൽകാത്തത് നഗരസഭയുടെ മാതൃകാ പ്രവർത്തനവും ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാൻ : ബിജെപി
ഡ്രോൺ ആക്രമണം
ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്
മിസൈൽ ആക്രമണത്തിൽ ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, നെടുമ്പാശേരിയിലും കരിപ്പൂരിലും റദ്ദാക്കിയ സർവീസുകൾ
അടൂരിൽ സ്വകാര്യ ഹോട്ടലില്‍വച്ച് രാഹുൽ മാങ്കൂട്ടത്തിലുമായി വി കെ ശ്രീകണ്ഠൻ കൂടിക്കാഴ്ച്ച നടത്തി
തമിഴ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി നീക്കം: മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഡിഎംകെയിൽ ചേർന്നു.


കൊച്ചി: നാവികസേന ആസ്ഥാനത്ത് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ തേടിയ ആള്‍ അറസ്റ്റിൽ. കോഴിക്കോട് എലത്തൂർ സ്വദേശി മുജീബ് റഹ്മാന്‍ എന്നയാളാണ് പിടിയിലായത്. കൊച്ചി ഹാര്‍ബര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആള്‍മാറാട്ടത്തിന് പുറമെ, ഔദ്യോഗിക രഹസ്യ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ്, പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഐഎന്‍എസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ഫോണ്‍കോള്‍ ലഭിച്ചത്.

രാഘവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള കോളില്‍, ഐഎന്‍എസ് വിക്രാന്ത് ഇപ്പോള്‍ കൊച്ചിയിലുണ്ടോ, ഇല്ലെങ്കില്‍ ഇപ്പോള്‍ കറന്റ്ലൊക്കേഷന്‍ എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചത്. സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ ഉടന്‍ വിവരം പൊലീസിന് കൈമാറി. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയിലേക്കെത്തിയത്

Back To Top