Flash Story
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:

എറണാകുളം :  മൂഴിക്കുളം പുഴയില്‍ നാല് വയസുകാരിയെ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മയെ പ്രതിയാക്കിയാണ് കൊലപാതക കേസെടുക്കുക. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വകുപ്പുകളും ഉള്‍പ്പെടുത്തും. കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴിയും രേഖപ്പെടുത്തും.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. കുട്ടിയുടെ അമ്മ എന്നുമുതലാണ് മാനസിക ആരോഗ്യ ചികിത്സ തേടിയത് എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും

കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ മാതാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് വിവരം. ഇന്നലെ ഏഴുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം മൂഴിക്കുളം പുഴയില്‍ നിന്ന് കണ്ടെത്തിയത്.

Back To Top