Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

തിരുവനന്തപുരം: താളമേളങ്ങളുടെയും വായ്പ്പാട്ടുകളുടെയും അകമ്പടിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരും കേരളത്തിലെ ആദ്യ ഗേള്‍സ് മ്യൂസിക് ബാന്‍ഡും ചേര്‍ന്നൊരുക്കിയ സംഗീത പരിപാടി സാമൂഹ്യഉള്‍ച്ചേര്‍ക്കലിന്റെ മാതൃകാപരമായ അരങ്ങേറ്റമായി. വാത്സല്യവും സൗഹൃദവും സ്‌നേഹവും കരുതലുമൊക്കെയാണ് യഥാര്‍ത്ഥ ലഹരിയെന്ന് പൊതു സമൂഹത്തെ ബോധിപ്പിക്കുന്ന തരത്തിലായിരുന്നു യൂഫോണിക് സംഗീത പരിപാടി. കോഴിക്കോട് സ്വദേശികളായ 6 വിദ്യാര്‍ത്ഥിനികള്‍ നേതൃത്വം നല്‍കുന്ന സംഗീത ബാന്‍ഡിന്റെ പരിപാടിയില്‍ ഭിന്നശേഷിക്കുട്ടികളെക്കൂടി ഉള്‍പ്പെടുത്താന്‍ കാണിച്ച സ്വീകാര്യത തികച്ചും അഭിനന്ദനാര്‍ഹമാണെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. സംഗീത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതപരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുതുകാട് മെമെന്റോ നല്‍കി ആദരിച്ചു. ഡി.എ.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ നന്ദി പറഞ്ഞു.

മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ആവേശം കൊള്ളിക്കുന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കി നടന്ന പരിപാടി ഏവരുടെയും മനം കവര്‍ന്നു. കോഴിക്കോട് സ്വദേശികളായ ദീപ്ത, ശിവാനി, വൈഷ്ണവി, ആര്‍ദ്ര, മീഹ, ഉണ്ണിമായ എന്നിവര്‍ക്കൊപ്പം സെന്ററിലെ നിരവധി ഭിന്നശേഷിക്കാര്‍ ഒപ്പം ചേര്‍ന്നപ്പോള്‍ ആസ്വാദകര്‍ക്ക് ലഭിച്ചത് സംഗീതവിരുന്ന് തന്നെയായിരുന്നു. 2024ല്‍ ആരംഭിച്ച ബാന്‍ഡ് ഡോറേമി മ്യൂസിക് സ്‌കൂളിലെ ആനന്ദ്.എസ് കാന്തിന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top