
തിരുവനന്തപുരം: കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള വ്യവസായ റിയൽ എസ്റ്റേറ്റ് കമ്പനിയായ പാനറ്റോണിയും കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എടയാർ സിങ്ക് ലിമിറ്റഡും ചേർന്ന് കൊച്ചിയിലെ എടയാർ ഇൻഡസ്ട്രിയൽ ഏരിയയിൽ 800 കോ ടി രൂപ മുതൽ മുടക്കുള്ള ഗ്രേഡ് എ പ്ലസ് മൾട്ടി ക്ലയൻ്റ് ഇൻഡസ്ട്രിയൽ ആൻഡ് ലോജിസ്റ്റിക് സ് പാർക്ക് വികസിപ്പിക്കാൻ ധാരണയായി
കെഎൽഐസി (കേരള ലോജിസ്റ്റിക്സ് ആൻഡ് ഇൻഡസ്ട്രിയൽ സിറ്റി) എന്ന എടയാർ സിങ്ക് ലിമിറ്റഡിന്റെ നവീകരണ ദൗത്യത്തിലൂടെയാണ് പാനറ്റോണിയുടെ കേരളത്തിലെ ആദ്യത്തെ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തം ഔദ്യോഗികമാക്കുന്ന ധാരണാപത്രം, വ്യവസായ വകു പ്പ് മന്ത്രി പി. രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എ മുഹമ്മർ ഹനീഷ് എന്നിവരുടെ സാന്നി ധ്യത്തിൽ, പാനറ്റോണിയുടെ ഡയറക്ടർ നോർബർട്ട് സുമിസ്ലാവ്സ്‌കിയും എടയാർ സിങ്ക് ലിമിറ്റഡി ൻ്റെ എം. ഡി മുഹമ്മദ് ബിസ്‌മിത്തും നവംബർ അഞ്ചാം തീയതി തിരുവനന്തപുരത്ത് വെച്ച് ഒപ്പ് വച്ചു.
180ഏക്കറിൽ വിഭാവന ചെയ്തിരിക്കുന്ന കേരള ലോജിസ്റ്റിക്സ് ആൻഡ് ഇൻഡസ്ട്രിയൽ സിറ്റി യിൽ, ആദ്യഘട്ട സംരംഭമായ പാനറ്റോണി പാർക്ക് 20 ഏക്കർ വിസ്തീർണ്ണത്തിൽ 5.2 ലക്ഷം ചതുരശ്ര അടി അടിസ്ഥാന സൗകര്യങ്ങളോട് കൂടിയാണ് വികസിപ്പിച്ചെടുക്കുക.
2016 ൽ നിർമ്മാണം ആരംഭിച്ച് 2027 ഫെബ്രുവരിയിൽ ആദ്യഘട്ട പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
“ലോകോന്നത നിലവാരമുള്ള സുസ്ഥിരവും സൗകര്യപ്രദവുമായ ലോജിസ്‌റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ഞങ്ങളുടെ സംയുക്ത പ്രതിബദ്ധതയുടെ പ്രതിഫലനമാണ് എടയാർ സിങ്ക് ലിമിറ്റഡുമായുള്ള ഈ പങ്കാളിത്തം കൊച്ചിയിൽ സംജാതമാകുന്ന ഈ പദ്ധതി. ആഗോള വിദഗ്‌ധതയും പ്രാദേശിക സാധ്യതകളും സംയോജിപ്പിച്ച് വ്യവസായ സാധ്യതകൾ പര മാവധി ഉപയോഗപ്പെടുത്തി, പ്രാദേശിക വളർച്ചയ്ക്കും തൊഴിൽ സൃഷ്ടിക്കും വഴിയൊരുക്കുന്ന ഞ ങ്ങളുടെ മാതൃകയെ പ്രതിനിധീകരിക്കുന്നു.’ ചടങ്ങിൽ പങ്കെടുത്ത പാനറ്റോണിയുടെ ഇന്റർനാഷ ണൽ പ്രോജക്ട് മാനേജ്‌മെന്റ്റ് ഡയറക്ടർ നോർബർട്ട് സുമിസ്ലാവ്‌സ്‌കി അഭിപ്രായപ്പെട്ടു.

കെഎൽഐസിയിലെ ഭാവി വികസന പദ്ധതികളിൽ ഗ്ലോബൽ മെഷീനറി, എക്യുപ്‌മെൻ്റ് ആൻഡ് ടെക്നോളജി (ജിഎംഇടി) കോറിഡോർ എന്നിവ പ്രധാന ഘടകമായിരിക്കും. ആഗോള തലത്തി ലെ ഇഎമ്മുകൾ, സാങ്കേതിക സേവന ദാതാക്കൾ, വ്യവസായ നേതാക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന നവീന പ്ലാറ്റ്ഫോമായിരിക്കും ഇത്. ഉത്പാദനം, അസംബ്ലി, അനുബന്ധ പ്രവർത്ത നങ്ങൾ എന്നിവയ്ക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഇൻഡസ്ട്രിയൽ സ്പേസ് വാ ടകയ്ക്ക് ലഭ്യമാക്കുന്ന ഇൻഡസ്ട്രിയൽ ഗാല എന്ന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര വ്യാവസായിക ആസൂത്രണം, വ്യവസായ പദ്ധതികൾ, ബിസിനസ് സെൻ്റർ, കൺവെൻഷൻ സൗകര്യങ്ങൾ, മെഡിക്കൽ സെൻ്റർ, കായിക വി നോദ മേഖലകൾ, ബാർജ് ബർത്തിംഗ്, കണ്ടെയ്‌നർ സ്റ്റോറേജ്, ഹരിത മേഖലകൾ എന്നിവ സം യോജിപ്പിച്ച് കേരളത്തെ സമഗ്ര ഇൻഡസ്ട്രിയൻ-ലോജിസ്റ്റിക്‌സ് കേന്ദ്രമായി മാറ്റും.
സംസ്ഥാന സർക്കാരിൻ്റെ പിന്തുണയോടെ ദക്ഷിണേന്ത്യയിലുടനീളം പ്രാദേശിക കണക്ടിവിറ്റി. -വിതണേ ശൃംഖല, സാമ്പത്തിക വളർച്ച എന്നിവ കാര്യക്ഷമമാക്കാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആഗോള തലത്തിൽ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ റിയൽ എസ്‌റ്റേറ്റ് ഡെവലപ്പർമാരിലൊന്നായ പാനറ്റോണി ഗ്രൂപ്പിൻ്റെ ഭാഗമാണ് പാനറ്റോണി ഇന്ത്യ ഡെവലപ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്. യൂ റോപ്പ്, സൗദി അറേബ്യ, അമേരിക്ക, കാനഡ, ഇന്ത്യ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ പ്രവർ ത്തിക്കുന്ന ഈ ഗ്രൂപ്പ് പ്രതിവർഷം 8 ബില്യൺ യൂറോ നിക്ഷേപിക്കുന്നുണ്ട്. 2022 ലാണ് ഇന്ത്യ യിൽ പ്രവർത്തനം ആരംഭിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പാനറ്റോണിക്ക് മുംബൈയിലും ഡൽഹിയിലും ഓഫീസുകളുണ്ട്. ലോകമെമ്പാടും 56.3 ദശലക്ഷം ചതുരശ്ര മീറ്റർ പദ്ധതികൾ ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു.
എടയാർ ഇൻഡസ്ട്രിയൽ ഏരിയയെ ആധുനിക വ്യവസായ -ലോജിസ്‌റ്റിക്‌സ് കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായുള്ള എടയാർ സിങ്ക് ലിമിറ്റഡ്. കേരള ലോജിസ്റ്റിക്സ് ആൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലൂടെ ആഗോള നിക്ഷേപകരെ ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സംസ്ഥാനത്തിൻ്റെ സുസ്ഥിര വ്യവസായ വിക സനത്തിന് ഊർജ്ജം പകരുക എന്നിവയും കമ്പനിയുടെ ലക്ഷ്യങ്ങളാണ്.

