Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പ്രചാരണ രംഗത്തും ഇടതുമുന്നണി മുന്നിലാണ്. അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പി വി അൻവർ പിടിക്കുക യുഡിഎഫ് വോട്ടുകളായിരിക്കുമെന്നും സിപിഐഎം കണക്ക് കൂട്ടുന്നു. അൻവറിന്റെ പ്രവർത്തനം മന്ദഗതിയിലെന്നും സിപിഐഎം സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ.

ഇന്ന് രാവിലെ പത്ത് മണിക്ക് നിലമ്പൂരിലായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളെല്ലാം യോഗത്തിനെത്തിയിരുന്നു. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളായിരുന്നു യോഗം പ്രധാനമായും വിലയിരുത്തിയത്. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനും യോഗത്തിൽ പങ്കെടുത്തിരുന്നു.

Back To Top