Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫെഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് 2025-ന്റെ (NORKA Professional Business Leadership Meet) ഔദ്യോഗിക വെബ്സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച് നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ് എന്നിവർ സന്നിഹിതരായിരുന്നു. 2024-ൽ നടത്തപ്പെട്ട നാലാം ലോക കേരള സഭയിൽ ഉയർന്നുവന്ന ഒരു സുപ്രധാന നിർദ്ദേശം ആയിരുന്നു പ്രൊഫഷണൽ ഫോറം രൂപീകരിക്കുക എന്നത്.

2025 സെപ്റ്റംബർ 27-ന് കൊച്ചി ഗ്രാൻഡ് ഹയാട്ടിൽ നടത്തപ്പെടുന്ന ഈ ലീഡർഷിപ്പ് മീറ്റ് ആരോഗ്യപരിചരണം, ഭാവിയിലെ സാങ്കേതിക വിദ്യകൾ, സുസ്ഥിരത, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നീ അഞ്ച് പ്രധാന മേഖലകളിലായി കേരളത്തിന്റെ ദീർഘകാല വികസന കാഴ്ചപ്പാടുകൾക്ക് പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ വേദിയാകും. വ്യവസായം, നയരൂപീകരണം, പദ്ധതി രൂപീകരണം എന്നീ മേഖലകളിൽ ആഗോള പരിചയസമ്പത്തുള്ള ക്ഷണിക്കപ്പെട്ട മലയാളി പ്രവാസി പ്രൊഫഷണലുകളുമായി സഹകരണ മാതൃകകൾ നടപ്പിലാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

Back To Top