
തിരുവനന്തപുരം : സ്ത്രീ സംരംഭകരുടെ ശാക്തീകരണത്തിനായി സംഘടിപ്പിക്കുന്ന പിങ്ക് മാർക്കറ്റ്, 27 ന് രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെ തിരുവനന്തപുരം കല്ലാട്ടുമുക്ക് ഓക്സ്ഫോർഡ് സ്കൂളിൽ വെച്ച് നടക്കും. പരിപാടിയിൽ മുഖ്യാതിഥിയായി വിഴിഞ്ഞം തുറമുഖ മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യറും പ്രശസ്ത ചലച്ചിത്ര താരം അഹാനാ കൃഷ്ണയും പങ്കെടുക്കും.
സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് അവരെ സാമ്പത്തികമായും സാമൂഹികമായും ശക്തരാക്കുകയെന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ അസ്സർ ഗോളാണ്ടജ്,
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മനീഷ് ബാബു, അക്കാദമിക്ക് കോ ഓർഡിനേറ്റർ ആര്യ സുജിത്, സെക്ഷൻ ഹെഡ് സന്ധ്യാ ജി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.