
പി.എൻ.ഗണേശ്വരൻ പോറ്റിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി നിയമിച്ചു. ആലപ്പുഴ,കുട്ടനാട്, കൊടുപ്പുന്ന സ്വദേശിയാണ്. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ (ഇൻസ്പെക്ഷൻ), ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ (ഹൈക്കോർട്ട് ഓഡിറ്റ്), അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആലുവ ദേവസ്വം, ദേവസ്വം വിജിലൻസ് ഓഫീസർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ആലപ്പുഴ എസ്.ഡി.കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദം നേടിയിട്ടുണ്ട്.

