Flash Story
ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി
ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94) അന്തരിച്ചു
കണ്ണൂരിൽ സി.പി.സന്തോഷ് കുമാറും വയനാട്ടിൽ ഇ.ജെ.ബാബുവും സിപിഐ ജില്ലാ സെക്രട്ടറിമാർ
നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും
പൊതുജനാരോഗ്യം സംരക്ഷിക്കുക’; കോട്ടയത്ത് നിന്ന് തന്നെ പ്രതിരോധം ആരംഭിക്കാന്‍ എല്‍ഡിഎഫ്
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ :
ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വനിതകള്‍;തായ്‌ലന്‍ഡിനെ തോല്‍പ്പിച്ചു,ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടി
കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ വീണ്ടും ചുമതലയേറ്റു;അന്തിമ തീരുമാനം കോടതിയുടേതെന്ന് വൈസ് ചാൻസലർ
പ്രവൃത്തികൾ നാട്ടുകാർ പറഞ്ഞു ചെയ്യുന്നതിനേക്കാൾ മുഖ്യം അത് മനസ്സിലാക്കി ചെയ്യുമ്പോഴാണ്…..

2019ൽ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യൻ വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥനായ മേജര്‍ മോയിസ് അബ്ബാസ് ഷാ പാകിസ്ഥാനി താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍റെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്‍റെ ആറാം കമാന്‍ഡോ ബറ്റാലിയനിലെ സൈനികനാണ് മേജര്‍ സൈദ് മോയിസ്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് അബ്ബാസ് ഷാ കൊല്ലപ്പെട്ടത്.

തെഹ്രിക് ഇ താലിബാൻ (പാകിസ്ഥാനി താലിബാൻ) ഭീകരരുമായാണ് ഏറ്റുമുട്ടലുണ്ടായത്. പാക്-അഫ്ഗാൻ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ടിടിപി. ഏറ്റുമുട്ടലിൽ 11 ഭീകരരെ വധിച്ചു. മേജര്‍ മോയിസ് അബ്ബാസ് ഷാ അടക്കം രണ്ടു പാക് സൈനിക ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ സൗത്ത് വസിരിസ്താൻ ജില്ലയിൽ നടന്ന രഹസ്യ ഓപ്പറേഷനിടെയാണ് സംഭവം.

2019ൽ പുൽമാവയിലെ ഭീകരാക്രമണത്തിന് 12 ദിവസങ്ങള്‍ക്കുശേഷം ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യൻ സൈന്യം വ്യോമാക്രമണത്തിൽ തകര്‍ത്തിരുന്നു. പിന്നാലെ ഇന്ത്യൻ സൈന്യത്തിനുനേരെ പാക് സൈന്യം പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് പാക് അധീന കശ്മീരിൽ വെച്ച് ഇന്ത്യൻ വ്യോമ സേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനൻ നിയന്ത്രിച്ചിരുന്ന യുദ്ധവിമാനം പാകിസ്ഥാൻ സൈന്യം ആക്രമിച്ചത്.

Back To Top