
പിണറായി വീണ്ടും മത്സരിക്കും, കോൺഗ്രസിൻ്റേത് മലര്‍പൊടിക്കാരന്റെ സ്വപ്നം: എ.കെ.ബാലൻ
ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ചിന്നഭിന്നമാകുമെന്നും അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും എ.കെ ബാലൻ പറഞ്ഞു.
Web DeskWeb DeskJan 6, 2026 – 12:54Updated: Jan 6, 2026 – 13:060
പിണറായി വീണ്ടും മത്സരിക്കും, കോൺഗ്രസിൻ്റേത് മലര്‍പൊടിക്കാരന്റെ സ്വപ്നം: എ.കെ.ബാലൻ
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമെന്ന് സിപിഎം നേതാവ് എ.കെ ബാലൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. തിരഞ്ഞെടുപ്പിന് പിണറായി ഗവൺമെന്റാണ് നേതൃത്വം നൽകുന്നതെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരാണെന്നത് ഇപ്പോൾ പറയാനാകില്ലെന്നും എ.കെ ബാലൻ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ചിന്നഭിന്നമാകുമെന്നും അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും എ.കെ ബാലൻ പറഞ്ഞു. യുഡിഎഫിൻ്റെ 100ലധികം സീറ്റെന്ന മോഹം മലര് പൊടിക്കാരൻ്റെ സ്വപ്നമാണെന്നും എ.കെ ബാലന് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ, പോറ്റിയെ സോണിയ കണ്ടേ എന്ന് എന്താണ് പാടാത്തതെന്നും അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹത്തിൻ്റെ എല്ലാ അഭിപ്രായത്തോടും യോജിച്ചിട്ടില്ലെന്നും എ.കെ ബാലൻ പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ അത്ഭുതം സൃഷ്ടിച്ചുവെന്നും അതിനെ എന്തു വിലകൊടുത്തും തകർക്കാനാണ് കേന്ദ്രവും കേരളത്തിലെ കോൺഗ്രസും ശ്രമിക്കുന്നതെന്നും ബാലൻ ആരോപിച്ചു. സർക്കാരിന്റെ ഭരണത്തെ സംബന്ധിച്ച് സമഗ്രമായ പരിശോധന നടത്തുമെന്നും തെറ്റുകണ്ടാൽ തുറന്നു പറഞ്ഞ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
