Flash Story
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ച
കുടിവെള്ളം നൽകാത്തത് നഗരസഭയുടെ മാതൃകാ പ്രവർത്തനവും ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാൻ : ബിജെപി
ഡ്രോൺ ആക്രമണം
ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്
മിസൈൽ ആക്രമണത്തിൽ ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, നെടുമ്പാശേരിയിലും കരിപ്പൂരിലും റദ്ദാക്കിയ സർവീസുകൾ
അടൂരിൽ സ്വകാര്യ ഹോട്ടലില്‍വച്ച് രാഹുൽ മാങ്കൂട്ടത്തിലുമായി വി കെ ശ്രീകണ്ഠൻ കൂടിക്കാഴ്ച്ച നടത്തി
തമിഴ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി നീക്കം: മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഡിഎംകെയിൽ ചേർന്നു.

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പദ്ധതി നടപ്പിലാക്കേണ്ടന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയോടുള്ള താല്‍പര്യം കൊണ്ടല്ല ഒപ്പിട്ടത്. കുട്ടികള്‍ക്ക് ലഭിക്കേണ്ട 1,500 കോടി രൂപ കിട്ടണമെന്ന അത്യാഗ്രഹം കൊണ്ടാണ് ഒപ്പിട്ടതെന്നും മന്ത്രി പറഞ്ഞു.

പിഎം ശ്രീ നടപ്പാക്കിയിട്ടില്ല. നടപ്പിലാക്കേണ്ട കാര്യം ഇനിയില്ല. നമ്മള്‍ ഒപ്പിട്ടത് പിഎം ശ്രീ നടപ്പിലാക്കാന്‍ വേണ്ടിയല്ല. പിഎം ശ്രീ രണ്ട് കോടി രൂപയാണ് സ്‌കൂളിന് തരുന്നത്. ശുചിമുറി കെട്ടാനും മതില്‍ കെട്ടാനും ഓട് മാറ്റിയിടാനും ഒക്കെയാണത്. അത് നമുക്ക് ആവശ്യമില്ല. പദ്ധതിയില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ ലഭിക്കാനുള്ള 2000 കോടി രൂപ കിട്ടും എന്നുള്ളത് കൊണ്ട് ചെയ്തതാണ്. അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഇപിയോടും തൊഴിലാളി വിരുദ്ധ നയത്തോടും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിട്ടുള്ളവര്‍ തന്നെയാണ് ഞങ്ങള്‍. പ്രത്യേകം ആരും ധീര വിപ്ലവകാരികളുടെ വേഷം ഏറ്റെടുക്കേണ്ട കാര്യമില്ല. ഞാനും ഇത്തരം പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ളതാണ് – അദ്ദേഹം പറഞ്ഞു.

പിഎം ശ്രീയില്‍ ഒപ്പിട്ടാല്‍ മാത്രമേ സംസ്ഥാനത്തിന് ലഭിക്കാനുള്ള 2000 കോടി രൂപ ഫണ്ട് ലഭിക്കുകയുള്ളു എന്ന സാഹചര്യമുണ്ടായെന്നും അത് ലഭിക്കുക എന്നുള്ള അത്യാഗ്രഹം കൊണ്ടും പദ്ധതിയില്‍ ഒപ്പിട്ടു പോയതാണ് എന്നും മന്ത്രി വ്യക്തമാക്കി.

Back To Top