Flash Story
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ

കാസര്‍കോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളിയായ രഞ്ജിത ജി. നായര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രതികരണം നടത്തിയ കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ പവിത്രനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിൻ്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചിരുന്നു.

ജാതീയമായ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങളും നടത്തിയാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ രഞ്ജിതയെ അപാനിച്ചത്. ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ആദ്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഇയാള്‍ പിന്നീട് അശ്ലീല പരാമര്‍ശങ്ങള്‍ കമന്റുകളായി ഇടുകയായിരുന്നു. വിമാന ദുരന്തത്തില്‍ അനുശോചിക്കുന്നുവെന്ന പേരിലാണ് ഇയാള്‍ പോസ്റ്റിട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളുയര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. മുന്‍ മന്ത്രിയും എംഎല്‍എയുമായ ഇ.ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചതില്‍ ഇയാള്‍ നേരത്തെ സസ്‌പെന്‍ഷനിലായിരുന്നുവെന്നാണ് വിവരം.

Back To Top